ആ​ർ​ട് ഓ​ഫ് ലി​വിം​ഗ് വോ​ള​ണ്ടി​യ​ർ ട്രെ​യ്നിം​ഗ് പ​രി​ശീ​ല​ക​യാ​യി ല​ത​ക​ണ്ണ​ൻ അ​യ്യ​രെ തെ​ര​ഞ്ഞെ​ടു​ത്തു
Monday, May 27, 2019 11:33 PM IST
ബം​ഗ​ളൂ​രു: ഗു​രു​ദേ​വ് ശ്രീ ​ശ്രീ ര​വി​ശ​ങ്ക​രു​ടെ പ്ര​മു​ഖ​ശി​ഷ്യ​യും ജീ​വ​ന​ക​ല​യു​ടെ രാ​ജ്യാ​ന്ത​ര പ​രി​ശീ​ല​ക​യു​മാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന ല​താ​ക​ണ്ണ​ൻ അ​യ്യ​രെ ബം​ഗ​ളൂ​രു ആ​ശ്ര​മ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ആ​ർ​ട് ഓ​ഫ് ലി​വിം​ഗ് വോ​ള​ണ്ടി​യ​ർ ട്രെ​യ്നിം​ഗ് പ്രോ​ഗ്രാ​മി​ന്‍റെ വി​ദ​ഗ്ധ പ​രി​ശീ​ല​ക​യാ​യി ഗു​രു​ദേ​വ് ശ്രീ ​ശ്രീ ര​വി​ശ​ങ്ക​ർ നി​യ​മ​നം ന​ൽ​കി. ആ​ർ​ട് ഓ​ഫ് ലി​വിം​ഗ് പ​രി​ശീ​ല​ക​രാ​വാ​നു​ള്ള​വ​ർ​ക്ക് വി​ദ​ഗ്ധ​പ​രി​ശീ​ല​നം ന​ൽ​കു​ന്ന​തി​നാ​യാ​ണ് ല​ത​ക​ണ്ണ​ൻ അ​യ്യ​രെ ഗു​രു​ദേ​വ് നി​യോ​ഗി​ച്ച​ത്.

15 വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ബം​ഗ​ളൂ​രു വ്യ​ക്തി​വി​കാ​സ് കേ​ന്ദ്ര​യു​ടെ കീ​ഴി​ൽ ആ​ർ​ട് ഓ​ഫ് ലി​വിം​ഗ് പ​രി​ശീ​ല​ക​യാ​യാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന ല​താ ക​ണ്ണ​ൻ അ​യ്യ​ർ തി​രു​വ​ന​ന്ത​പു​രം ക​ര​മ​ന​സ്വ​ദേ​ശി​യാ​ണ്.
ദി​വ്യ സ​മാ​ജ് കാ​നി​ർ​മ്മാ​ണ്‍ പ​ദ്ധ​തി​യു​ടെ ക​ർ​ണാ​ട​ക സം​സ്ഥാ​ന​ത്തി​ലെ ആ​ദ്യ വ​നി​താ പ​രി​ശീ​ല​ക​യാ​യി ശ്രീ ​ശ്രീ ഗു​രു​ദേ​വ് നി​യ​മ​നം ന​ൽ​കി​യ​തും ല​ത​ക​ണ്ണ​നെ​യാ​യി​രു​ന്നു.

യോ​ഗ​യും സം​ഗീ​ത​വും സ​മ​ന്വ​യി​പ്പി​ച്ചു​കൊ​ണ്ട് നൃ​ത്ത പ​രി​പാ​ടി​ന​ട​ത്താ​റു​ള്ള ഇ​ന്ത്യ​യി​ലെ പ്ര​ശ​സ്ഥ യോ​ഗ ഡാ​ൻ​സ​റും , ഗാ​യി​ക​യു​മാ​യ ല​താ​ക​ണ്ണ​ൻ യൂ​റോ​പ്പ്, ജ​ർ​മ്മ​നി, ഇ​റ്റ​ലി, ഫ്രാ​ൻ​സ്, ഹോ​ള​ണ്ട് തു​ട​ങ്ങി​യ നി​ര​വ​ധി വി​ദേ​ശ​രാ​ജ്യ​ങ്ങ​ൾ​ക്കൊ​പ്പം ഗ​ൾ​ഫ് നാ​ടു​ക​ളി​ലും ശ്രീ ​ശ്രീ ര​വി​ശ​ങ്ക​രു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ആ​യി​ര​ക്ക​ണ​ക്കി​ന് വി​ദേ​ശി​ക​ൾ​ക്കും ഇ​ന്ത്യ​ക്കാ​ർ​ക്കു​മാ​യി യോ​ഗാ പ്രോ​ഗ്രാ​മു​ക​ൾ ,ദി​വ്യ സ​മാ​ജ് കാ​നി​ർ​മ്മാ​ണ്‍. ആ​ർ​ട് എ​ക്സ​ൽ, യെ​സ്പ്ല​സ് പ്ര​ജ്ഞ​യോ​ഗ തു​ട​ങ്ങി​യ പ​രി​ശീ​ല​ന​ങ്ങ​ൾ​ക്ക് ഇ​തി​ന​കം നേ​തൃ​ത്വം ന​ൽ​കി​യി​താ​യും പ​റ​ഞ്ഞു.