മിൽപാർക്ക് പള്ളിയിൽ തിരുനാൾ ജൂണ്‍ 7 ന്
Saturday, June 1, 2019 4:45 PM IST
മെൽബണ്‍: മിൽപാർക്ക് സെന്‍റ് ഫ്രാൻസിസ് അസീസി ദേവാലയത്തിൽ വിശുദ്ധ അന്തോണീസിന്‍റെ തിരുനാൾ ജൂണ്‍ നാല്, അഞ്ച്, ആറ്, ഏഴ് (ചൊവ്വ, ബുധൻ, വ്യാഴം, വെള്ളി) തീയതികളിൽ ആഘോഷിക്കുന്നു.

ജൂണ്‍ 4നു നടക്കുന്ന നവനാൾ നൊവേനയിൽ തീവ്രവാദികൾ തട്ടിക്കൊണ്ടുപോകുകയും പിന്നീട് മോചിതനാക്കുകയും ചെയ്ത സലേഷ്യൻ സഭാംഗം ഫാ. ടോം ഉഴുന്നാലിൽ തന്‍റെ അനുഭവസാക്ഷ്യം പങ്കുവയക്കും. വൈകുന്നേരം ഏഴിന് ആഘോഷമായ സമൂഹബലിയിൽ ഫാ.ടോം ഉഴുന്നാലിൽ, ഫാ.ഷാൽബിൻ കാലഞ്ചേരി, ഫാ. ആന്‍റണി ക്രൂസ് എന്നിവർ തി ക്കർമ്മങ്ങൾക്ക് നേതൃത്വം നൽകും.

പ്രധാന തിരുനാൾ ദിനമായ ജൂണ്‍ 7ന് പാദുവായിൽ നിന്നും കൊണ്ടുവ ന്ന വിശുദ്ധ അന്തോണീസിന്‍റെ തിരുശേഷിപ്പ് എഴുന്നള്ളിച്ചു വച്ച് വൈകുന്നേരം 6 മുതൽ ജപമാലയും തുടർന്ന് വിശുദ്ധ അന്തോണീസിന്‍റെ നൊവേനയും ഉണ്ടായിരിക്കും. 7 ന് ഫ്രാൻസിസ്കൻ വൈദിക ടെ നേതൃത്വത്തിൽ ആഘോഷമായ ദിവ്യബലിയും തുടർന്ന് വിശുദ്ധന്‍റെ തി സ്വരൂപം വഹിച്ചുള്ള പ്രദക്ഷിണവും നടക്കും. സ്നേഹവിരുന്നോടെ തിരുനാളിന് സമാപനമാകും. തിരുശേഷിപ്പ് വണങ്ങുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കും.

മെൽബണിലെ വിവിധ ക്രൈസ്തവ സമൂഹങ്ങളിലെ വിശ്വാസികൾ ഒരുമിച്ചാണ് തിരുനാൾ ആഘോഷങ്ങൾക്ക് നേതൃത്വം നൽകുന്നത്. തിരുനാളിൽ പങ്കെടുത്ത് വിശുദ്ധന്‍റെ മധ്യസ്ഥത്തിലൂടെ ദൈവാനുഗ്രഹം പ്രാപിക്കാൻ ഏവരെയും സ്വാഗതം ചെയ്യുന്നതായി സഹ വികാരി ഫാ. ആന്‍റണി ക്രൂസ് അറിയിച്ചു.

വിലാസം: സെന്‍റ് ഫ്രാൻസിസ് അസിസി ചർച്ച്, 290 ചൈൽഡ്സ് റോഡ്, മിൽപാർക്ക്.

റിപ്പോർട്ട്: പോൾ സെബാസ്റ്റ്യൻ