സിഡ്നിയിൽ വെടിവയ്പ്; നാലു മരണം
Tuesday, June 4, 2019 11:24 PM IST
സി​​ഡ്നി: വ​​ട​​ക്ക​​ൻ ഓ​​സ്ട്രേ​​ലി​​യ​​യി​​ലെ ഡാ​​ർ​​വി​​ൻ ന​​ഗ​​ര​​ത്തി​​ലെ ഹോ​​ട്ട​​ലി​​ൽ തോ​​ക്കു​​ധാ​​രി ന​​ട​​ത്തി​​യ വെ​​ടി​​വ​​യ്പി​​ൽ നാ​​ലു പു​​രു​​ഷ​​ന്മാ​​ർ കൊ​​ല്ല​​പ്പെ​​ട്ടു. ഒ​​രു വ​​നി​​ത​​യ്ക്കു പ​​രി​​ക്കേ​​റ്റു. നാ​​ല്പ​​ത്ത​​ഞ്ചു​​കാ​​ര​​നാ​​യ അ​​ക്ര​​മി​​യെ ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്തി​​ട്ടു​​ണ്ട്.

ഹോ​​ട്ട​​ലി​​ലെ മു​​റി​​ക​​ളി​​ൽ ക​​യ​​റി​​യി​​റ​​ങ്ങി അ​​വി​​ടെ കാ​​ണ​​പ്പെ​​ട്ട​​വ​​രു​​ടെ നേ​​ർ​​ക്ക് നി​​റ​​യൊ​​ഴി​​ച്ച​​ശേ​​ഷം അ​​ക്ര​​മി ടൊ​​യോ​​ട്ട പി​​ക്ക​​പ്പി​​ൽ പ​​ലാ​​യ​​നം ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു. ഒ​​രു മ​​ണി​​ക്കൂ​​റി​​നു ശേ​​ഷ​​മാ​​ണ് ഇ​​യാ​​ളെ പി​​ടി​​കൂ​​ടി​​യ​​ത്. അ​​ടു​​ത്ത​​യി​​ടെ ജ​​യി​​ൽമോ​​ചി​​ത​​നാ​​യ അ​​ക്ര​​മി​​ക്ക് ഭീ​​ക​​ര​​ബ​​ന്ധ​​മു​​ള്ള​​താ​​യി സം​​ശ​​യി​​ക്കു​​ന്നി​​ല്ല.
ആ​​ക്ര​​മ​​ണ​​ത്തി​​ന്‍റെ കാ​​ര​​ണ​​ത്തെ​​ക്കു​​റി​​ച്ച് അ​​ന്വേ​​ഷ​​ണം ന​​ട​​ത്തി​​വ​​രി​​ക​​യാ​​ണെ​​ന്ന് നോ​​ർ​​ത്തേ​​ൺ ടെ​​റി​​ട്ട​​റി ക​​മ്മീ​​ഷ​​ണ​​ർ റീ​​സ് കെ​​ർ​​ഷാ റി​​പ്പോ​​ർ​​ട്ട​​ർ​​മാ​​രോ​​ടു പ​​റ​​ഞ്ഞു. ഡാ​​ർ​​വി​​നി​​ൽ ന​​ട​​ന്ന അ​​ക്ര​​മ​​ത്തെ പ്ര​​ധാ​​ന​​മ​​ന്ത്രി സ്കോ​​ട് മോ​​റീ​​സ​​ൺ അ​​പ​​ല​​പി​​ച്ചു.