ആർആർസിയിൽ പന്തക്കുസ്താ ദിനാഘോഷം
Friday, June 7, 2019 12:21 AM IST
ബംഗളൂരു: റിന്യൂവൽ റിട്രീറ്റ് സെന്‍ററിൽ പന്തക്കുസ്താ ദിനാചരണത്തോടനുബന്ധിച്ച് ഈമാസം ഒമ്പതിന് പരിശുദ്ധാത്മ അഭിഷേകത്തിനായുള്ള പ്രത്യേക പ്രാർഥനകൾ നടക്കും. രാവിലെ 9.15ന് ജപമാലയോടെ ശുശ്രൂഷകൾ ആരംഭിക്കും, തുടർന്ന് പത്തിന് വചനപ്രഘോഷണവും 10.30ന് ദിവ്യകാരുണ്യ ആരാധനയും നടക്കും. ആരാധനയിൽ പങ്കെടുക്കുന്ന എല്ലാവരുടെയും ശിരസിൽ തൈലം പുരട്ടി പരിശുദ്ധാത്മ നിറവിനായി പ്രാർഥന നടത്തും. തുടർന്ന് 12ന് ദിവ്യബലിയും നടക്കും.

പന്തക്കുസ്താ തിരുനാളിന് ഒരുക്കമായി ആന്തരികസൗഖ്യധ്യാനം ഈമാസം ആറിന് വൈകുന്നേരം ആറു മുതൽ പന്തക്കുസ്താദിനം ഉച്ചയ്ക്ക് രണ്ടുവരെ നടക്കും. പന്തക്കുസ്താ തിരുനാളിന്‍റെ തലേദിവസം വൈകുന്നേരം ആറിന് ദിവ്യബലിക്കു ശേഷം നടക്കുന്ന ദിവ്യകാരുണ്യ ആരാധനാമധ്യേ പുതുതായി അധ്യയനം ആരംഭിക്കുന്ന കുട്ടികളെ വൈദികർ എഴുത്തിനിരുത്തും.

പന്തക്കുസ്താ തിരുനാളിന് ഒരുക്കമായി പത്തുദിവസത്തെ അഖണ്ഡ ജപമാല മേയ് 30ന് ആരംഭിച്ചു. ഒമ്പതിന് രാവിലെ ഒമ്പതുവരെ രാപ്പകൽ ഇടമുറിയാതെ അഖണ്ഡജപമാല ചൊല്ലി പരിശുദ്ധാത്മ അഭിഷേകത്തിനായി പ്രാർഥന നടത്തുമെന്ന് ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. ബിനീഷ് മാങ്കുന്നേൽ അറിയിച്ചു.