കേ​ര​ള സ​മാ​ജം ’ക​ന്ന​ഡ ക​ലി​യോ​ണ’ പ​ദ്ധ​തി​ക്ക് തു​ട​ക്കം
Monday, June 10, 2019 10:19 PM IST
ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു മ​ല​യാ​ളി​ക​ൾ​ക്ക് ക​ന്ന​ഡ പ​ഠി​ക്കാ​ൻ കേ​ര​ള സ​മാ​ജം അ​വ​സ​രം ഒ​രു​ക്കു​ന്നു. ക​ർ​ണാ​ട​ക സ​ർ​ക്കാ​രി​ൻ​റെ കീ​ഴി​ലു​ള്ള ക​ന്ന​ഡ വി​ക​സ​ന അ​തോ​റി​റ്റി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​പ്പാ​ക്കു​ന്ന ’ക​ന്ന​ഡ ക​ലി​യോ​ണ’ എ​ന്ന പ​ദ്ധ​തി​യു​ടെ കേ​ന്ദ്ര​ത​ല ഉ​ദ്ഘാ​ട​നം കൈ​ര​ളീ​നി​കേ​ത​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. ക​ന്ന​ഡ വി​ക​സ​ന അ​തോ​റി​റ്റി സെ​ക്ര​ട്ട​റി ഡോ. ​മു​ര​ളീ​ധ​ർ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ര​ള​സ​മാ​ജം പ്ര​സി​ഡ​ൻ​റ് സി.​പി. രാ​ധാ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ന്ന​ഡ വി​ക​സ​ന അ​തോ​റി​റ്റി അം​ഗം പ്ര​ഭാ​ക​ർ പ​ട്ടേ​ൽ, ഡോ ​ജ്ഞാ​ന​മൂ​ർ​ത്തി, കേ​ര​ള​സ​മാ​ജം ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​ജി​കു​മാ​ർ, ജോ​യി​ൻ​റ് സെ​ക്ര​ട്ട​റി ജെ​യ്ജോ ജോ​സ​ഫ്, അ​സി​സ്റ്റ​ൻ​റ് സെ​ക്ര​ട്ട​റി വി.​എ​ൽ. ജോ​സ​ഫ്, ക​ഐ​ൻ​ഇ ട്ര​സ്റ്റ് സെ​ക്ര​ട്ട​റി സി. ​ഗോ​പി​നാ​ഥ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ബം​ഗ​ളൂ​രു​വി​ൽ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ പ​ദ്ധ​തി ന​ട​പ്പാ​ക്കാ​നാ​ണ് കേ​ര​ള​സ​മാ​ജം ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. ഇ​ന്ദി​രാ​ന​ഗ​ർ കൈ​ര​ളീ​നി​കേ​ത​ൻ കാ​ന്പ​സി​ൽ ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ ക്ലാ​സു​ക​ൾ ന​ട​ക്കും. ര​ണ്ടാ​മ​ത്തെ ക്ലാ​സ് ഹൊ​സൂ​ർ റോ​ഡ് എ​സ്ജി പാ​ള​യ​യി​ൽ കേ​ര​ള​സ​മാ​ജം സി​റ്റി സോ​ണി​ൻ​റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് ആ​രം​ഭി​ക്കും. മൂ​ന്നു​മാ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന പ​ഠ​നം പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​ർ​ക്ക് സ​ർ​ക്കാ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ന​ൽ​കും. മ​ല​യാ​ളി​ക​ളെ ക​ന്ന​ഡ എ​ഴു​താ​നും വാ​യി​ക്കാ​നും സം​സാ​രി​ക്കാ​നും പ്രാ​പ്ത​രാ​ക്കു​ക എ​ന്ന​താ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. എ​ല്ലാ സോ​ണു​ക​ളി​ലും പ​രി​പാ​ടി വ്യാ​പി​പ്പി​ക്കാ​നാ​ണ് പ​ദ്ധ​തി ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.

ക്ലാ​സി​ൽ ചേ​രാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ മു​ൻ​കൂ​ട്ടി പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട​താ​ണ്. ഫോ​ണ്‍: 7619651419 (ഇ​ന്ദി​രാ​ന​ഗ​ർ), 9019112467 (എ​സ്ജി പാ​ള​യ)