യു​ക്മ ദേ​ശീ​യ കാ​യി​ക​മാ​മാ​ങ്കം ശ​നി​യാ​ഴ്ച ബ​ർ​മിം​ഗ്ഹാ​മി​ൽ
Tuesday, June 11, 2019 10:34 PM IST
ബർമിംഗ്ഹാം: യു​ക്മ ദേ​ശീ​യ കാ​യി​ക​മേ​ള 2019ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി. ദേ​ശീ​യ​മേ​ള​ക്ക് മു​ന്നോ​ടി​യാ​യി റീ​ജ​ണ​ൽ ത​ല​ത്തി​ൽ പ്ര​ഖ്യാ​പി​ച്ചി​രു​ന്ന എ​ല്ലാ മേ​ഖ​ലാ കാ​യി​ക​മേ​ള​ക​ളും ആ​വേ​ശോ​ജ്വ​ല​മാ​യ ജ​ന​പ​ങ്കാ​ളി​ത്ത​ത്തോ​ടെ സ​മാ​പി​ച്ചു. യു​ക്മ​യു​ടെ സ്വ​ന്തം കാ​യി​ക ത​ട്ട​ക​മാ​യ സ​ട്ട​ൻ കോ​ൾ​ഡ്ഫീ​ൽ​ഡി​ലെ വി​ൻ​ഡ്ലി ലെ​ഷ​ർ സെ​ന്‍റ​റി​ൽ​വ​ച്ച് ഈ ​ശ​നി​യാ​ഴ്ച​യാ​ണ് ദേ​ശീ​യ കാ​യി​ക​മേ​ള അ​ര​ങ്ങേ​റു​ന്ന​ത്. തു​ട​ർ​ച്ച​യാ​യ ഒ​ൻ​പ​താം ത​വ​ണ​യാ​ണ് വി​ൻ​ഡ്ലി ലെ​ഷ​ർ സെ​ന്‍റ​ർ യു​ക്മ ദേ​ശീ​യ കാ​യി​ക​മേ​ള​ക്ക് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​ത്.

റീ​ജ​ണ​ൽ മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ക്കു​ന്ന​വ​ർ ഏ​റ്റു​മു​ട്ടു​ന്ന ദേ​ശീ​യ വേ​ദി​ക​ളാ​ണ് യു​ക്മ ദേ​ശീ​യ കാ​യി​ക​മേ​ള​ക​ൾ. റീ​ജ​ണ​ൽ കാ​യി​ക​മേ​ള​ക​ളി​ൽ വ്യ​ക്തി​ഗ​ത ഇ​ന​ങ്ങ​ളി​ൽ ആ​ദ്യ മൂ​ന്ന് സ്ഥാ​ന​ങ്ങ​ൾ നേ​ടു​ന്ന​വ​ർ​ക്കും, ഗ്രൂ​പ്പ് ഇ​ന​ങ്ങ​ളി​ൽ ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ൾ നേ​ടു​ന്ന ടീ​മു​ക​ൾ​ക്കു​മാ​ണ് ദേ​ശീ​യ മേ​ള​യി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ അ​വ​സ​രം ല​ഭി​ക്കു​ക. പ്ര​ധാ​ന​പ്പെ​ട്ട റീ​ജ​ണു​ക​ൾ എ​ല്ലാം ത​ന്നെ മു​ൻ​കൂ​ട്ടി പ്ര​ഖ്യാ​പി​ച്ച​ത​നു​സ​രി​ച്ച് റീ​ജ​ണ​ൽ കാ​യി​ക​മേ​ള​ക​ൾ പൂ​ർ​ത്തി​യാ​ക്കി​ക്ക​ഴി​ഞ്ഞു.

ജൂ​ണ്‍ ഒ​ന്ന് ശ​നി​യാ​ഴ്ച നോ​ർ​ത്ത് വെ​സ്റ്റ് റീ​ജ​ണ​ൽ കാ​യി​ക​മേ​ള ലി​വ​ർ​പൂ​ളി​ലും, യോ​ർ​ക്ക് ഷെ​യ​ർ ആ​ൻ​ഡ് ഹം​ബ​ർ റീ​ജി​യ​ണ​ൽ കാ​യി​ക​മേ​ള ലീ​ഡ്സി​ലും ഗം​ഭീ​ര​മാ​യി സം​ഘ​ടി​പ്പി​ക്ക​പ്പെ​ട്ടി​രു​ന്നു. ജൂ​ണ്‍ എ​ട്ട് ശ​നി​യാ​ഴ്ച സൗ​ത്ത് ഈ​സ്റ്റ് റീ​ജ​ണ്‍ കാ​യി​ക​മേ​ള ഹേ​വാ​ർ​ഡ്സ് ഹീ​ത്തി​ലും, ഈ​സ്റ്റ് ആ​ൻ​ഡ് വെ​സ്റ്റ് മി​ഡ്ലാ​ൻ​ഡ്സ് റീ​ജി​യ​ണ​ൽ മേ​ള റെ​ഡി​ച്ചി​ലും, സൗ​ത്ത് വെ​സ്റ്റ് റീ​ജി​യ​ണ​ൽ മ​ത്സ​ര​ങ്ങ​ൾ ആ​ൻ​ഡോ​വ​റി​ലും ന​ട​ന്നു.

യു​ക്മ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് മ​നോ​ജ്കു​മാ​ർ പി​ള്ള ചെ​യ​ർ​മാ​നും ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ല​ക്സ് വ​ർ​ഗീ​സ് വൈ​സ് ചെ​യ​ർ​മാ​നും ദേ​ശീ​യ ജോ​യി​ന്‍റ് ട്ര​ഷ​റ​ർ ടി​റ്റോ തോ​മ​സ് ജ​ന​റ​ൽ ക​ണ്‍​വീ​ന​റു​മാ​യു​ള്ള സ​മി​തി ദേ​ശീ​യ​ത​ല കാ​യി​ക മേ​ള​ക​ളു​ടെ ത​യാ​റെ​ടു​പ്പു​ക​ൾ വി​ല​യി​രു​ത്തി വ​രു​ന്നു. ഈ ​വ​ർ​ഷം റീ​ജ​ണ​ൽ ത​ല മ​ത്സ​ര​ങ്ങ​ളി​ലെ വ​ൻ ജ​ന​പ​ങ്കാ​ളി​ത്തം ക​ണ​ക്കി​ലെ​ടു​ത്തു ദേ​ശീ​യ മേ​ള​യി​ലേ​ക്ക് കൂ​ടു​ത​ൽ മ​ത്സ​രാ​ർ​ത്ഥി​ക​ൾ എ​ത്തി​ച്ചേ​രു​മെ​ന്ന് വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു.

സ​മ​യ ബ​ന്ധി​ത​മാ​യി മ​ത്സ​ര​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള രൂ​പ​രേ​ഖ ദേ​ശീ​യ ക​മ്മ​റ്റി ത​യാ​റാ​ക്കി​ക്ക​ഴി​ഞ്ഞു. അ​ത​നു​സ​രി​ച്ച് ഈ ​വ​ർ​ഷം വ​ടം​വ​ലി മ​ത്സ​ര​ങ്ങ​ൾ ദേ​ശീ​യ കാ​യി​ക​മേ​ള​യു​ടെ ഭാ​ഗ​മാ​യി ഉ​ണ്ടാ​യി​രി​ക്കി​ല്ലെ​ന്ന് സം​ഘാ​ട​ക സ​മി​തി അ​റി​യി​ച്ചു. ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ദേ​ശീ​യ ത​ല​ത്തി​ൽ വി​പു​ല​മാ​യ വ​ടം​വ​ലി മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ന്‍റെ സാ​ധ്യ​ത​ക​ൾ ദേ​ശീ​യ ക​മ്മ​റ്റി പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്.

ദേ​ശീ​യ ട്ര​ഷ​റ​ർ അ​നീ​ഷ് ജോ​ണ്‍, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ അ​ഡ്വ. എ​ബി സെ​ബാ​സ്റ്റ്യ​ൻ, ലി​റ്റി ജോ​ർ​ജ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​രാ​യ സാ​ജ​ൻ സ​ത്യ​ൻ, സെ​ലീ​ന സ​ജീ​വ്, റീ​ജി​യ​ണ​ൽ ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​ർ കാ​യി​ക​മേ​ള വ​ൻ​വി​ജ​യ​മാ​കു​വാ​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ളി​ലാ​ണ്. മേ​ഖ​ലാ ത​ല​ത്തി​ൽ കാ​യി​ക​മേ​ള​ക​ൾ സം​ഘ​ടി​പ്പി​ക്കു​വാ​ൻ ക​ഴി​യാ​തെ വ​ന്ന റീ​ജ​ണു​ക​ളി​ലെ കാ​യി​ക പ്ര​തി​ഭ​ക​ൾ​ക്കും, നി​ബ​ന്ധ​ന​ക​ൾ​ക്ക് അ​നു​സൃ​ത​മാ​യി ദേ​ശീ​യ മേ​ള​യി​ൽ പ​ങ്കെ​ടു​ക്കു​വാ​നു​ള്ള അ​വ​സ​രം ക്ര​മീ​ക​രി​ക്കു​ന്ന​താ​ണെ​ന്ന് ദേ​ശീ​യ നി​ർ​വാ​ഹ​ക സ​മി​തി അ​റി​യി​ച്ചു. ിൃശ2019​ഷൗി​ല11ൗ​സാ​മ​ബി​മ​ശേീി​മ​ഹ.​ഷു​ഴ

മ​ത്സ​രം ന​ട​ക്കു​ന്ന സ്റ്റേ​ഡി​യ​ത്തി​ന്‍റെ മേ​ൽ​വി​ലാ​സം: Wyndley Leisure Centre, Clifton Road, Sutton Coldfield, West Midlands - B73 6E