ഹി​റ്റ്ല​റെ​ക്കു​റു​ച്ച് വി​ഡി​യോ: ര​ണ്ടു അ​ധ്യാ​പ​ക​ർ​ക്ക് യൂ​ട്യൂ​ബി​ൽ വി​ല​ക്ക്
Tuesday, June 11, 2019 10:35 PM IST
ബു​ക്കാ​റ​സ്റ്റ്: ജ​ർ​മ​ൻ ഏ​കാ​ധി​പ​തി​യാ​യി​രു​ന്ന അ​ഡോ​ൾ​ഫ് ഹി​റ്റ്ല​റെ​ക്കു​റി​ച്ചു പ്ര​തി​പാ​ദി​ക്കു​ന്ന വീ​ഡി​യോ അ​പ്ലോ​ഡ് ചെ​യ്ത അ​ധ്യാ​പ​ക​രു​ടെ അ​ക്കൗ​ണ്ടു​ക​ൾ​ക്ക് യൂ​ട്യൂ​ബി​ൽ വി​ല​ക്ക്. വി​ദ്വേ​ഷം പ​ര​ത്തു​ന്ന ഉ​ള്ള​ട​ക്കം പ്ര​ച​രി​പ്പി​ക്കു​ന്നു​വെ​ന്നാ​രോ​പി​ച്ചാ​ണ് ര​ണ്ടു ച​രി​ത്രാ​ധ്യാ​പ​ക​ർ​ക്കെ​തി​രേ​യാ​ണ് ന​ട​പ​ടി സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

വി​ദ്വേ​ഷ പ്ര​ച​ര​ണം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി നാ​സി​ക​ളെ മ​ഹ​ത്വ​വ​ൽ​ക്ക​രി​ക്കു​ന്ന ഉ​ള്ള​ട​ക്ക​ങ്ങ​ളു​ള്ള വീ​ഡി​യോ​ക​ൾ നീ​ക്കം ചെ​യ്യു​മെ​ന്ന് യൂ​ട്യൂ​ബ് ബു​ധ​നാ​ഴ്ച പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് വി​ദ്യാ​ഭ്യാ​സ ആ​വ​ശ്യ​ത്തി​നാ​യി അ​പ്ലോ​ഡ് ചെ​യ്ത വീ​ഡി​യോ​ക​ൾ നീ​ക്കം ചെ​യ്ത​തും അ​ക്കൗ​ണ്ടു​ക​ൾ​ക്ക് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ​തും. റൊ​മാ​നി​യ​യി​ലെ സ്കൂ​ൾ അ​ധ്യാ​പ​ക​നും മി​സ്റ്റ​ർ ആ​ൾ​സോ​പ് ഹി​സ്റ്റ​റി എ​ന്ന റി​വി​ഷ​ൻ വെ​ബ്സൈ​റ്റ് ഉ​ട​മ​യു​മാ​യ സ്കോ​ട്ട് ആ​ൾ​സോ​പ്, അ​ധ്യാ​പ​ക​നാ​യ റി​ച്ചാ​ർ​ഡ് ജോ​ണ്‍​സ് എ​ന്നി​വ​രു​ടെ അ​ക്കൗ​ണ്ടു​ക​ൾ​ക്കാ​ണ് യൂ​ട്യൂ​ബ് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ​ത്.

ഫാ​സി​സ​ത്തി​ന്‍റെ ദോ​ഷ​ഫ​ല​ങ്ങ​ൾ വി​വ​രി​ക്കു​ന്ന വി​ഡി​യോ പോ​ലും യൂ​ട്യൂ​ബി​ൽ നി​ന്ന് നീ​ക്കം ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. നൂ​റു​ക​ണ​ക്കി​ന് ച​രി​ത്ര​വീ​ഡി​യോ​ക​ൾ ഉ​ൾ​പ്പെ​ട്ട​താ​യി​രു​ന്നു ആ​ൾ​സോ​പി​ന്‍റെ യൂ​ട്യൂ​ബ് ചാ​ന​ൽ. അ​പ്പീ​ൽ ന​ൽ​കി​യ​തി​നെ​ത്തു​ട​ർ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ ചാ​ന​ൽ വീ​ണ്ടെ​ടു​ക്കാ​നാ​യി​ട്ടു​ണ്ട്.

വി​ദ്വേ​ഷ​പ്ര​ചാ​ര​ണം ത​ട​യു​ന്ന​തി​നു​ള്ള യൂ​ട്യൂ​ബി​ന്‍റെ ശ്ര​മ​ങ്ങ​ളെ പി​ന്തു​ണ​യ്ക്കു​ന്നെ​ന്നും എ​ന്നാ​ൽ അ​തി​ന്‍റെ പേ​രി​ൽ വി​ദ്യാ​ഭ്യാ​സ ആ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള വീ​ഡി​യോ പോ​ലും നീ​ക്കം ചെ​യ്യു​ന്ന​തി​നെ അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും ആ​ൾ​സോ​പ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. നാ​സി​സ​ത്തി​ന്‍റെ ഉ​ത്ഭ​വ​ത്തെ​ക്കു​റി​ച്ചു​ള്ള വീ​ഡി​യോ​ക​ൾ പ​ങ്കു​വ​ച്ച​തി​നാ​ണ് റി​ച്ചാ​ർ​ഡ് എ​ന്ന അ​ധ്യാ​പ​ക​നെ​തി​രെ യൂ​ട്യൂ​ബ് ന​ട​പ​ടി​യെ​ടു​ത്ത​ത്. 25 വ​ർ​ഷ​മാ​യി ബ്രി​ട്ട​നി​ലെ ച​രി​ത്ര​പ​ഠ​ന​ത്തി​ൽ ഹി​റ്റ്ല​ർ​ക്ക് സ​വി​ശേ​ഷ പ്രാ​ധാ​ന്യം ന​ൽ​കു​ന്നു​ണ്ട്.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ