ക​ണ്‍​സ​ർ​വേ​റ്റീ​വ് പാ​ർ​ട്ടി അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്കു​ മ​ത്സ​രിക്കുന്നത് പ​ത്തു പേ​ർ
Tuesday, June 11, 2019 10:44 PM IST
ല​ണ്ട​ൻ: തെ​രേ​സ മേ ​സ്ഥാ​ന​മൊ​ഴി​ഞ്ഞ​തി​നു പി​ന്നാ​ലെ ക​ണ്‍​സ​ർ​വേ​റ്റീ​വ് പാ​ർ​ട്ടി അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്കു മ​ത്സ​രി​ക്കു​ന്ന പ​ത്തു പേ​രു​ടെ അ​ന്തി​മ പ​ട്ടി​ക ത​യാ​റാ​യി. പാ​ർ​ട്ടി നേ​തൃ​സ്ഥാ​ന​ത്തേ​ക്കു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​യാ​ൾ ത​ന്നെ​യാ​വും പ്ര​ധാ​ന​മ​ന്ത്രി പ​ദ​ത്തി​ലും തെ​രേ​സ​യു​ടെ പി​ൻ​ഗാ​മി.

ജെ​റ​മി ഹ​ണ്ട്, ഡൊ​മി​നി​ക് റാ​ബ്, മാ​റ്റ് ഹാ​ൻ​കോ​ക്ക്, മൈ​ക്ക​ൽ ഗ​വ് എ​ന്നി​വ​ർ നേ​ര​ത്തെ ത​ന്നെ ക്യാ​ന്പ​യി​ൻ ആ​രം​ഭി​ച്ചി​രു​ന്നു.

പാ​ർ​ട്ടി ബാ​ക്ക്ബെ​ഞ്ച് 1922 ക​മ്മി​റ്റി വൈ​സ് ചെ​യ​ർ​മാ​ൻ ഡെ​യിം ചെ​റി​ൽ ഗി​ലാ​ൻ പ്ര​ഖ്യാ​പി​ച്ച പ​ട്ടി​ക

മൈ​ക്ക​ൽ ഗ​വ്, പ​രി​സ്ഥി​തി സെ​ക്ര​ട്ട​റി
മാ​റ്റ് ഹാ​ൻ​കോ​ക്ക്, ഹെ​ൽ​ത്ത് സെ​ക്ര​ട്ട​റി
മാ​ർ​ക്ക് ഹാ​ർ​പ്പ​ർ, മു​ൻ ചീ​ഫ് വി​പ്പ്
ജെ​റ​മി ഹ​ണ്ട്, വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി
സാ​ജി​ദ് ജാ​വി​ദ്, ഹോം ​സെ​ക്ര​ട്ട​റി
ബോ​റി​സ് ജോ​ണ്‍​സ​ണ്‍, മു​ൻ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി
ആ​ൻ​ഡ്രി ലീ​ഡ്സ​ണ്‍, മു​ൻ ലീ​ഡ​ർ ഓ​ഫ് ദ ​ഹൗ​സ്
എ​സ്ത​ർ മ​ക്വേ, മു​ൻ വ​ർ​ക്ക് ആ​ൻ​ഡ് പെ​ൻ​ഷ​ൻ​സ് സെ​ക്ര​ട്ട​റി
ഡൊ​മി​നി​ക് റാ​ബ്, മു​ൻ ബ്രെ​ക്സി​റ്റ് സെ​ക്ര​ട്ട​റി
റോ​റി സ്റ്റി​വ​ർ​ട്ട്, ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഡെ​വ​ല​പ്മെ​ന്‍റ് സെ​ക്ര​ട്ട​റി

പേ​രു നി​ർ​ദേ​ശി​ക്കാ​നും പി​ന്താ​ങ്ങാ​നും ഓ​രോ​രു​ത്ത​രും, പി​ന്തു​ണ​യ്ക്കാ​ൻ മ​റ്റ് ആ​റ് എം​പി​മാ​രു​മു​ള്ള​വ​ർ​ക്കാ​ണ് മ​ത്സ​രി​ക്കാ​ൻ അ​വ​സ​രം. ഇ​നി ഇ​വ​രി​ൽ നി​ന്ന് ഏ​റ്റ​വും കൂ​ടു​ത​ൽ വോ​ട്ട് കി​ട്ടു​ന്ന ര​ണ്ടു പേ​രാ​യി​രി​ക്കും അ​വ​സാ​ന മ​ത്സ​ര​ത്തി​ലെ​ത്തു​ക.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ