ബ്രെ​ക്സി​റ്റ്: യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ വീ​ണ്ടും ച​ർ​ച്ച​യ്ക്കു ത​യാ​റാ​കു​മെ​ന്ന് ജെ​റ​മി ഹ​ണ്ട്
Tuesday, June 11, 2019 10:50 PM IST
ല​ണ്ട​ൻ: ബ്രെ​ക്സി​റ്റ് ക​രാ​റി​ൽ ബ്രി​ട്ട​നു​മാ​യി വീ​ണ്ടും ച​ർ​ച്ച ന​ട​ത്താ​ൻ യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ ത​യാ​റാ​യേ​ക്കു​മെ​ന്ന് ബ്രി​ട്ടീ​ഷ് വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി ജെ​റെ​മി ഹ​ണ്ട്. ജ​ർ​മ​ൻ ചാ​ൻ​സ​ല​ർ അം​ഗ​ല മെ​ർ​ക്ക​ലാ​ണ് ഇ​ത്ത​ര​മൊ​രു സൂ​ച​ന ത​നി​ക്കു ന​ൽ​കി​യ​തെ​ന്നും അ​ദ്ദേ​ഹം വെ​ളി​പ്പെ​ടു​ത്തി.

ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി സ്ഥാ​ന​ത്തേ​ക്ക് തെ​രേ​സ മേ​യു​ടെ പി​ൻ​ഗാ​മി​യാ​യി മ​ത്സ​ര​രം​ഗ​ത്തു​ള്ള​വ​രി​ലൊ​രാ​ൾ കൂ​ടി​യാ​ണ് ഹ​ണ്ട്. വെ​ള്ളി​യാ​ഴ്ച അ​ദ്ദേ​ഹം മെ​ർ​ക്ക​ലു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. മേ​യു​ടെ ബ്രെ​ക്സി​റ്റ് ക​രാ​റി​ൽ ഭേ​ദ​ഗ​തി​ക​ൾ സാ​ധ്യ​മാ​ണെ​ന്ന് അ​വ​രെ ബോ​ധ്യ​പ്പെ​ടു​ത്താ​നാ​യെ​ന്നാ​ണ് ഹ​ണ്ടി​ന്‍റെ വാ​ദം.

ബ്രെ​ക്സി​റ്റ് വി​ഷ​യ​ത്തി​ൽ പു​തി​യ പ്ര​ധാ​ന​മ​ന്ത്രി​ക്കു​കീ​ഴി​ൽ പ​രി​ഹാ​രം ക​ണ്ടെ​ത്താ​നാ​കു​മോ​യെ​ന്ന് ത​ങ്ങ​ൾ ഉ​റ്റു​നോ​ക്കു​ന്നു​വെ​ന്നാ​ണ് മെ​ർ​ക്ക​ൽ പ​റ​ഞ്ഞ​ത്. ബ്രെ​ക്സി​റ്റി​നെ ശ​രി​യാ​യ രീ​തി​യി​ൽ സ​മീ​പി​ച്ചാ​ൽ യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ വീ​ണ്ടും ച​ർ​ച്ച​യ്ക്ക് ത​യാ​റാ​കു​മെ​ന്ന് പൂ​ർ​ണ​വി​ശ്വാ​സ​മു​ണ്ടെ​ന്നും ഹ​ണ്ട് പ​റ​ഞ്ഞു. അ​തേ​സ​മ​യം, ക​രാ​റി​ൽ എ​ന്തു​ത​ര​ത്തി​ലു​ള്ള ഭേ​ദ​ഗ​തി​യാ​ണ് വ​രു​ത്താ​നു​ദ്ദേ​ശി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ