ജോ​ർ​ജ് അ​റ​ങ്ങാ​ശേ​രി​യു​ടെ ക​വി​താ സ​മാ​ഹാ​രം ’നി​റ​ഭേ​ദ​ങ്ങ​ളി​ല്ലാ​ത്ത മ​ര​ണം’ ജൂ​ണ്‍ 28ന് ​പ്ര​കാ​ശ​നം
Wednesday, June 12, 2019 10:54 PM IST
ല​ണ്ട​ൻ: ല​ണ്ട​ൻ മ​ല​യാ​ള സാ​ഹി​ത്യ​വേ​ദി​യു​ടെ പു​സ്ത​ക പ്ര​സി​ദ്ധീ​ക​ര​ണ വി​ഭാ​ഗ​മാ​യ വെ​ളി​ച്ചം പ​ബ്ലി​ക്കേ​ഷ​ൻ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന നാ​ലാ​മ​ത്തെ കൃ​തി ജോ​ർ​ജ് അ​റ​ങ്ങാ​ശേ​രി​യു​ടെ ക​വി​താ സ​മാ​ഹാ​രം ’നി​റ​ഭേ​ദ​ങ്ങ​ളി​ല്ലാ​ത്ത മ​ര​ണം ’ ജൂ​ണ്‍ 28ന് ​എ​റ​ണാ​കു​ളം ഗ്രാ​ൻ​ഡ് ഹോ​ട്ട​ലി​ൽ ന​ട​ക്കു​ന്ന സു​ഹൃ​ത് സ​മ്മേ​ള​ന​ത്തി​ൽ പ്ര​കാ​ശ​നം ചെ​യ്യു​ന്നു.

ജീ​വി​ത​ത്തി​ന്‍റെ ദുഃ​ഖാ​ത്മ​ക​ത​യെ നെ​ഞ്ചോ​ട് ചേ​ർ​ത്ത് പി​ടി​ച്ച് ജീ​വി​ത​ത്തി​ൽ ഉൗ​റി വ​രു​ന്ന ഭാ​വ​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ളാ​ണ് ജോ​ർ​ജ് അ​റ​ങ്ങാ​ശേ​രി​യു​ടെ ഓ​രോ ക​വി​ത​യും. വി​ഷാ​ദ​ത്തി​ന്‍റെ ഒ​രു ന​നു​ത്ത ആ​വ​ര​ണം പൊ​തി​യു​ന്ന 11 ക​വി​ത​ക​ൾ അ​ട​ങ്ങി​യ ’നി​റ​ഭേ​ദ​ങ്ങ​ളി​ല്ലാ​ത്ത മ​ര​ണം ’ വാ​യ​ന​ക്കാ​ര​ന് ന​ല്ലൊ​രു വാ​യ​നാ​നു​ഭ​വം പ്ര​ദാ​നം ചെ​യ്യു​ന്നു. റാം ​മോ​ഹ​ൻ പാ​ലി​യ​ത്ത് എ​ഴു​തി​യ അ​വ​താ​രി​ക​യും എം. ​തോ​മ​സ് മാ​ത്യു എ​ഴു​തി​യ ആ​സ്വാ​ദ​ന കു​റി​പ്പും പു​സ്ത​ക​ത്തി​ന്‍റെ ഉ​ള്ള​ട​ക്ക​ത്തെ മി​ക​വു​റ്റ​താ​ക്കു​ന്നു.

യു​കെ​യി​ലെ സാ​ഹി​ത്യ ലോ​ക​ത്ത് സു​പ​രി​ചി​ത​നാ​യ ചാ​ല​ക്കു​ടി സ്വ​ദേ​ശി​യാ​യ ജോ​ർ​ജ് അ​റ​ങ്ങാ​ശേ​രി സ്കോ​ട്ട്ലാ​ൻ​ഡി​ൽ അ​ബ​ർ​ഡീ​നി​ൽ താ​മ​സി​ക്കു​ന്നു. മ​ല​യാ​ള സാ​ഹി​ത്യ​ത്തി​ൽ ബി​രു​ദ​ധാ​രി​യാ​യ ജോ​ർ​ജ് ’മു​റി​വ് ’ എ​ന്ന പേ​രി​ലു​ള്ള ഇ​ൻ​ല​ൻ​ഡ് മാ​സി​ക​യു​ടെ എ​ഡി​റ്റ​റാ​യി​രു​ന്നു. ചാ​ല​ക്കു​ടി​യി​ലെ ദൃ​ശ്യ​വേ​ദി എ​ന്ന സം​ഘ​ട​ന​യു​ടെ രൂ​പീ​ക​ര​ണ​ത്തി​ൽ പ്ര​ധാ​ന പ​ങ്കു വ​ഹി​ച്ചു. മ​ല​യാ​ള​ത്തി​ലെ
ആ​നു​കാ​ലി​ക​ങ്ങ​ളി​ലും ഓ​ണ്‍​ലൈ​ൻ പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളി​ലും ക​ഥ​ക​ളും ക​വി​ത​ക​ളും എ​ഴു​താ​റുള്ള ജോ​ർ​ജ് അ​റ​ങ്ങാ​ശേ​രി​യു​ടെ പ്ര​ഥ​മ കൃ​തി​യാ​യ ’വൃ​ത്തി​യാ​വാ​ത്ത മു​റി’ എ​ന്ന ക​ഥാ സ​മാ​ഹാ​ര​ത്തി​ന് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് മെ​രി​ലാ​ൻ​ഡ് (അ​മേ​രി​ക്ക) ന​ട​ത്തി​യ സാ​ഹി​ത്യ​മ​ത്സ​ര​ത്തി​ൽ പ്ര​ഥ​മ സ്ഥാ​നം ല​ഭി​ച്ചി​ട്ടു​ണ്ട്. യു​ക്മ സാം​സ്കാ​രി​ക വേ​ദി പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന ’ജ്വാ​ല ഇ ​മാ​ഗ​സി​ന്‍റെ ’ എ​ഡി​റ്റോ​റി​യ​ൽ ബോ​ർ​ഡ് അം​ഗ​മാ​ണ്.

പ്ര​വാ​സി എ​ഴു​ത്തു​കാ​രു​ടെ കൃ​തി​ക​ൾ പ്ര​സി​ദ്ധീ​ക​രി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച ല​ണ്ട​ൻ മ​ല​യാ​ള സാ​ഹി​ത്യ​വേ​ദി​യു​ടെ പു​സ്ത​ക പ്ര​സി​ദ്ധീ​ക​ര​ണ വി​ഭാ​ഗ​മാ​യ വെ​ളി​ച്ചം പ​ബ്ലി​ക്കേ​ഷ​ൻ പ്ര​മു​ഖ മ​ല​യാ​ള സാ​ഹി​ത്യ​കാ​ര·ാ​രു​ടെ​യും കൃ​തി​ക​ൾ പ്ര​സി​ദ്ധീ​ക​രി​ക്കു​വാ​ൻ ത​യാ​റെ​ടു​ക്കു​ക​യാ​ണെ​ന്ന് ല​ണ്ട​ൻ മ​ല​യാ​ള സാ​ഹി​ത്യ​വേ​ദി​യു​ടെ പ്ര​ധാ​ന സം​ഘാ​ട​ക​ൻ റ​ജി ന​ന്തി​കാ​ട്ട് അ​റി​യി​ച്ചു.