ഫാ. ​പൗ​ലോ​സ് പാ​റേ​ക്ക​ര കോ​റെ​പ്പി​സ്കോ​പ്പ ന​യി​ക്കു​ന്ന ധ്യാ​നം വെ​ള്ളി​യാ​ഴ്ച സ്വാ​ൻ​സി​യി​ൽ
Friday, June 14, 2019 1:18 AM IST
കാ​ർ​ഡി​ഫ്: പ്ര​ശ​സ്ത വ​ച​ന​പ്ര​ഘോ​ഷ​ക​ൻ ഫാ. ​പൗ​ലോ​സ് പാ​റേ​ക്ക​ര കോ​റെ​പ്പി​സ്കോ​പ്പ ന​യി​ക്കു​ന്ന ഏ​ക​ദി​ന ധ്യാ​നം ജൂ​ണ്‍ 14 വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് ആ​റു മു​ത​ൽ സ്വാ​ൻ​സി​യി​ൽ വ​ച്ചു ന​ട​ത്ത​പ്പെ​ടു​ന്നു.

വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് ആ​റി​ന് സ​ന്ധ്യാ​പ്രാ​ർ​ഥ​ന​യോ​ടെ ധ്യാ​നം ആ​രം​ഭി​ക്കും. കാ​ർ​ഡി​ഫ് സ്വാ​ൻ​സി സെ​ന്‍റ് ജോ​ണ്‍​സ് ക്നാ​നാ​യ ഇ​ട​വ​ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന ധ്യാ​നം രാ​ത്രി 9നു ​അ​വ​സാ​നി​ക്കും. സ്വാ​ൻ​സി​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള എ​ല്ലാ വി​ശ്വാ​സി​ക​ളെ​യും ധ്യാ​ന​ത്തി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ഫാ. ​സ​ജി ഏ​ബ്ര​ഹാം അ​റി​യി​ക്കു​ന്നു.

ധ്യാ​നം ന​ട​ക്കു​ന്ന സ്ഥ​ലം: LADY LOURDES CHURCH, TOWNHILL 136, PEN-GRAIG ROAD, MAYHILL, SWANSEA, SAI 6LA

ധ്യാ​നം കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ഏ​ബ്ര​ഹാം ചെ​റി​യാ​ൻ 07735610045, ജി​ജി ജോ​സ​ഫ്: 07828440172

റി​പ്പോ​ർ​ട്ട്: തോ​മ​സ് മാ​ത്യു