യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ ഐ​ഡി കാ​ർ​ഡി​ൽ ഇ​നി വി​ര​ല​ട​യാ​ള​വും
Friday, June 14, 2019 1:29 AM IST
ബ്ര​സ​ൽ​സ്: യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ പൗ​ര​ൻ​മാ​ർ​ക്ക് പു​തി​യ ഐ​ഡി കാ​ർ​ഡു​ക​ളും റെ​സി​ഡ​ൻ​സ് രേ​ഖ​ക​ളും ന​ൽ​കാ​ൻ യൂ​റോ​പ്യ​ൻ പാ​ർ​ല​മെ​ന്‍റി​ൽ തീ​രു​മാ​ന​മാ​യി. ഇ​ത​നു​സ​രി​ച്ച് മേ​ലി​ൽ വി​ര​ല​ട​യാ​ളം
നി​ർ​ബ​ന്ധ​മാ​ക്കി കൊ​ണ്ടു​ള്ള ഉ​ത്ത​ര​വും പ്രാ​ബ​ല്യ​ത്തി​ലാ​യി. സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഈ ​ന​ട​പ​ടി. അ​ടു​ത്ത 24 മാ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ 28 അം​ഗ ഇ​യു ബ്ലോ​ക്കി​ൽ ഈ ​ന​ട​പ​ടി പൂ​ർ​ണ​മാ​യും ന​ട​പ്പി​ലാ​ക്കു​മെ​ന്നും പാ​ർ​ല​മെ​ന്‍റി​ൽ അ​വ​ത​രി​പ്പി​ച്ച ബി​ല്ല് വ്യ​ക്ത​മാ​ക്കു​ന്നു. അ​തു​ത​ന്നെ​യു​മ​ല്ല യൂ​റോ​പ്പി​ലേ​ക്ക് കു​ടി​യേ​റി കു​റ്റ​കൃ​ത്യ​ങ്ങ​ളി​ലും, ഭീ​ക​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​വ​രെ ഇ​തു​വ​ഴി എ​ളു​പ്പ​ത്തി​ൽ ത​ള​യ്ക്കാ​നാ​കു​മെ​ന്നും വി​ദ​ഗ്ധ​ർ ന​ൽ​കി​യ ഉ​പ​ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഈ ​സ​ത്വ​ര ന​ട​പ​ടി.

നി​ല​വി​ൽ ഏ​ക​ദേ​ശം 250 ത​ര​ത്തി​ലു​ള്ള വ്യ​ത്യ​സ്ത ഐ​ഡി കാ​ർ​ഡു​ക​ളും റെ​സി​ഡ​ൻ​സ് പെ​ർ​മി​റ്റു​ക​ളും പ്ര​ചാ​ര​ത്തി​ലു​ണ്ട്. ഇ​വ ഏ​കീ​ക​രി​ച്ചാ​വും പു​തി​യ സം​വി​ധാ​നം ന​ട​പ്പാ​ക്കു​ക. പ​ല​ത​ര​ത്തി​ലു​ള്ള കാ​ർ​ഡു​ക​ൾ നി​ല​വി​ലു​ള്ള​തി​നാ​ൽ ഇ​വ വ്യാ​ജ​മാ​യി നി​ർ​മി​ക്ക​പ്പെ​ടാ​നു​ള്ള സാ​ധ്യ​ത ഏ​റെ​യാ​ണ്. ഭ​ര​ണ​പ​ര​മാ​യ ബു​ദ്ധി​മു​ട്ടു​ക​ൾ വേ​റെ​യും.

യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ പൗ​ര​ൻ​മാ​ർ​ക്കു​ള്ള തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ്, മൂ​ന്നു മാ​സ​ത്തി​ല​ധി​കം അം​ഗ​രാ​ജ്യ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ​ക്കു ന​ൽ​കു​ന്ന ര​ജി​സ്ട്രേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ്, പൗ​ര​ൻ​മാ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളും, എ​ന്നാ​ൽ വി​ദേ​ശി​ക​ളു​മാ​യ​വ​ർ​ക്കു ന​ൽ​കു​ന്ന റെ​സി​ഡ​ൻ​സ് കാ​ർ​ഡ് എ​ന്നീ മൂ​ന്നി​ന​ങ്ങ​ളി​ലാ​യി​രി​ക്കും ഏ​കീ​ക​രി​ച്ച കാ​ർ​ഡു​ക​ൾ ഏ​ർ​പ്പെ​ടു​ത്തു​ക.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ