ബ്രിസ്ബെനിൽ സംയുക്ത തിരുനാൾ ജൂലൈ 26, 28 തീയതികളിൽ
Saturday, June 15, 2019 4:41 PM IST
ബ്രിസ്ബേൻ: ബ്രിസ്ബേൻ നോർത്ത് സെന്‍റ് അൽഫോൻസ ഇടവകയിൽ പരിശുദ്ധ കന്യാ മറിയത്തിന്‍റെയും വിശുദ്ധ അൽഫോൻസാമ്മയുടെയും വിശുദ്ധ മേരി മക് ലിപ്പിന്‍റേയും തിരുനാൾ ജൂലൈ 19 മുതൽ 28 വരെ നോർത്ത് ഗേറ്റ് സെന്‍റ് ജോൺസ് ദേവാലയത്തിൽ (688 നട്ജി റോഡ് നോർത്ത് ഗേറ്റ്) ആഘോഷിക്കുന്നു.

ജൂലൈ 19 മുതൽ ദിവസവും അൽഫോൻസാമ്മയുടെ പ്രത്യേക നോവേന നടക്കും. 20 ന് വൈകുന്നേരം 4 ന് "ദർശനം 2019' എന്ന പേരിൽ കലാസാംസ്കാരിക പരിപാടികൾ അരങ്ങേറും. 26 ന് വൈകുന്നേരം 7 ന് തിരുനാൾ കൊടിയേറ്റ്. 28 ന് ഉച്ചകഴിഞ്ഞ് 3.30 ന് ആഘോഷമായ തിരുനാൾ കുർബാന തുടർന്നു ആഘോഷമായ പ്രദക്ഷിണം, കരിമരുന്ന്, കലാപ്രകടനം, സ്നേഹ വിരുന്ന്, എന്നിവ നടക്കും.

തിരുനാളിന്‍റെ സുഗമമായ നടത്തിപ്പിനായി വികാരി ഫാ. സജി വലിയവീട്ടിലിന്‍റെ നേതൃത്വത്തിലുള്ള തിരുനാൾ കമ്മിറ്റി ഒരുക്കങ്ങൾ ആരംഭിച്ചു.

റിപ്പോർട്ട്:ജോളി കരുമത്തി