ഫ്രാങ്ക്ഫർട്ട് സ്പോർട്സ് ക്ലബ് ബാഡ്മിന്‍റണ്‍ ടൂർണമെന്‍റ്
Monday, June 17, 2019 7:59 PM IST
ഫ്രാങ്ക്ഫർട്ട്: ഇന്ത്യൻ സ്പോർട്സ് ആൻഡ് ഫമീലിയൻ ഫെറയിൻ ഫ്രാങ്ക്ഫർട്ട് ബാഡ്മിന്‍റണ്‍ ടൂർണമെന്‍റ് നടത്തി. നോർഡ്വ്റ്റെ്സ്റ്റാട്ടിലെ ഏർണ്‍സ്റ്റ് റോയിട്ടർ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ സീനിയർ എ, ബി, മിക്സഡ് വിഭാഗങ്ങളിലായിരുന്നു മത്സരം.

ടൂർണമെന്‍റിനോടനുബന്ധിച്ചു നടത്തിയ ചീട്ടുകളി റമ്മി മത്സരത്തിന് ജിമ്മി കോണാട്ടുകുന്നേൽ നേതൃത്വം നൽകി. വിജയികൾക്ക് സ്വർണം, വെള്ളി കപ്പുകൾ വിതരണം ചെയ്തു. ഈ വർഷം വിജയികൾക്കുള്ള സമ്മാനദാനം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യാ ഫ്രാങ്ക്ഫർട്ട് സിഇഒ വന്ദന മൽഹോത്രാ , ഫ്രാങ്ക്ഫർട്ട് മലബാർ ഇടവക വികാരി റവ.ഡോ.തോമസ് വട്ടുകുളം എന്നിവർ വിതരണം ചെയ്തതു. ആൻഡ്രൂസ് ഓടത്തുപറന്പിൽ പ്രധാന ജൂറി ആയിരുന്നു.

തുടർന്നു വിവിധതരം ഇറച്ചികളും സോസേജുകളും പാനീയങ്ങളും ഉൾപ്പെടുത്തി ബാർബിക്യു പാർട്ടി നടത്തി. പ്രദീപ് തുണ്ടിയിൽ പാർട്ടിക്ക് നേതൃത്വം നൽകി.

47 വർഷത്തെ പാരന്പര്യമുള്ള ഫ്രാങ്ക്ഫർട്ട് ഇന്ത്യൻ സ്പോർട്സ് ആൻഡ് ഫമീലിയൻ ഫെറയിൻ ജോസഫ് പീലിപ്പോസ്, ജോർജ് ജോസഫ് ചൂരപൊയ്കയിൽ, സേവ്യർ പള്ളിവാതുക്കൽ എന്നിവരാണ് നയിക്കുന്നത്.

റിപ്പോർട്ട്: ജോർജ് ജോണ്‍