വിയന്നയില്‍ ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍ നയിക്കുന്ന വചനപ്രഘോഷണം
Monday, June 17, 2019 9:49 PM IST
വിയന്ന: പ്രശസ്ത വചനപ്രഘോഷകന്‍ ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍ നയിക്കുന്ന ‘ജീവന്‍റെ വചനം 2019’ ധ്യാനം ഒക്ടോബര്‍ 11, 12, 13 വരെ വിയന്നയില്‍ നടക്കും. ഓസ്ട്രിയയിലെ മാര്‍ ഇവാനിയോസ് മലങ്കര കത്തോലിക്കാ ഇടവകയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ധ്യാനം വിയന്നയിലെ എട്ടാമത്തെ ജില്ലയിലുള്ള ഫ്‌ലോറിയാനിഗാസെയിലെ ബ്രൈതന്‍ഫെല്‍ഡ് ദേവാലയത്തിലാണ് നടക്കുന്നത്.

മൂന്നു ദിവസങ്ങളിലായി രാവിലെ 9 മുതല്‍ വൈകുന്നേരം 6 വരെയാണ് ധ്യാനം. ജര്‍മന്‍ ഭാഷ സംസാരിക്കുന്നവര്‍ക്കുവേണ്ടി പ്രത്യേക സമ്മേളനം ഉണ്ടായിരിക്കും. ധ്യാന ശുശ്രൂഷകള്‍ക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചതായും, ഏവരെയും ധ്യാനശുശ്രുഷകളിലേയ്ക്ക് ക്ഷണിക്കുന്നതായും വികാരി ഫാ. തോമസ് പ്രശോഭ് ഒഐസി അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും ഫാ. ഷൈജു മാത്യു മേപ്പുറത്ത് ഒഐസി , പ്രിന്‍സ് പത്തിപ്പറമ്പില്‍, സാബു മാരേട്ട്, ലില്ലിക്കുട്ടി പെരുമ്പ്രാല്‍, സണ്ണി പുത്തന്‍പറമ്പില്‍, അനു ആല്‍ബിന്‍, കെവിന്‍ ചാക്കോ വെട്ടുപറമ്പില്‍ 670 6028476, 660 6686394.

റിപ്പോർട്ട്: ജോബി ആന്‍റണി