രാജു കാക്കനാട്ടിന്‍റെ സംസ്കാരം ജൂണ്‍ 20 ന്
Wednesday, June 19, 2019 7:46 PM IST
ചങ്ങനാശേരി: കല്ലൂപ്പാറ കാക്കനാട്ടിൽ പരേതനായ കെ.എ. കുര്യന്‍റെ മകൻ രാജു കാക്കനാട്ടിന്‍റെ (67,റിട്ട.സ്വിസ് ബാങ്ക് ജർമനി, പത്തനംതിട്ട ടിവിഎസ് മുൻഡീലർ) സംസ്കാരം ജൂണ്‍ 20 ന് (വ്യാഴം) രാവിലെ 11.30 ന് ഭവനത്തിലെ ശുശ്രൂഷയ്ക്കു ശേഷം മൂന്നിനു കടമാൻകുളം തിരുഹൃദയമലങ്കര കത്തോലിക്കാ പള്ളിയിൽ.

ഭാര്യ: ലിസമ്മ കോതനലൂർ വാദ്ധ്യാനത്ത് കുടുംബാംഗം. മക്കൾ: ജൂലി കാക്കനാട്ട് (ജർമൻ കോണ്‍സലേറ്റ് ബംഗളൂരു), ജെൻസ് കാക്കനാട്ട് (എൻവെസ്റ്റ് നെറ്റ് തിരുവനന്തപുരം). മരുമക്കൾ: ആന്‍റണി മാന്പിള്ളി (ബംഗളൂരു), ഡോ. അനിലാ ജോർജ്.

കൊളോണിലും പിന്നീട് ഫ്രാങ്ക്ഫർട്ടിലെ സ്വിസ് ബാങ്കിലും ജോലി ചെയ്തശേഷം വിശ്രമജീവിതത്തിനായി നാട്ടിലേക്ക് തിരിച്ചുപോയ രാജു ചങ്ങനാശേരിയിൽ കുറെക്കാലം ബിസിനസ് നടത്തിയിരുന്നു.

മൂവാറ്റുപുഴ രൂപത മുൻഅധ്യക്ഷൻ ഡോ. ഏബ്രഹാം മാർ ജൂലിയോസ്, ഫാ. കോശി കാക്കനാട്ട് കോർഎപ്പിസ്കോപ്പ, ആഴ്ചവട്ടം പത്രാധിപർ ഡോ. ജോർജ് കാക്കനാട്ട്, സിസ്റ്റർ ക്രിസ്റ്റീന എന്നിവർ പിതൃസഹോദര മക്കളും ഡോ.ഐസക്ക് പറപ്പള്ളിൽ മാതൃസഹോദരപുത്രനുമാണ്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ