ദേവരാജ മാർക്കറ്റ് പൊളിക്കാൻ ഹൈക്കോടതി ഉത്തരവ്
Friday, June 21, 2019 4:16 PM IST
മൈസൂരു: മൈസൂരുവിലെ ദേവരാജ മാർക്കറ്റ് പൊളിക്കാൻ കർണാടക ഹൈക്കോടതി ഉത്തരവിട്ടു. ശോച്യാവസ്ഥയിലുള്ള മാർക്കറ്റ് പൊളിക്കാനുള്ള മൈസൂരു കോർപറേഷന്‍റെ തീരുമാനത്തിനെതിരേ കടയുടമകൾ നല്കിയ ഹർജി പരിഗണിച്ചാണ് ഹൈക്കോടതി വിധിപറഞ്ഞത്.

2016ൽ മാർക്കറ്റിന്‍റെ ഒരുഭാഗം തകർന്നുവീണിരുന്നു. ഇതേത്തുടർന്ന് മാർക്കറ്റ് അറ്റകുറ്റപ്പണി നടത്തുന്നതിനേക്കാൾ നല്ലത് പൊളിച്ചു പണിയുന്നതാണെന്ന് മൈസൂരു കോർപറേഷൻ സർക്കാരിനോടു ശിപാർശ ചെയ്തു. ഇതിനെതിരേയാണ് കടയുടമകൾ കോടതിയെ സമീപിച്ചത്.