കേരളസമാജം ആര്‍ട്സ് അക്കാദമി ഉദ്ഘാടനം ചെയ്തു
Friday, June 21, 2019 4:21 PM IST
ബംഗളൂരു: കേരളസമാജത്തിന്‍റെ നേതൃത്വത്തില്‍ ആര്‍ട്സ് അക്കാദമി ഇന്ദിരാനഗര്‍ കൈരളീനികേതന്‍ കാമ്പസില്‍ ആരംഭിച്ചു. കലാമണ്ഡലം ക്ഷേമാവതി ടീച്ചര്‍ അക്കാദമിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. കേരളസമാജം പ്രസിഡന്‍റ് സി.പി. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റജികുമാര്‍, ജോയിന്‍റ് സെക്രട്ടറി ജെയ്ജോ ജോസഫ്, കള്‍ച്ചറല്‍ സെക്രട്ടറി വി.എല്‍. ജോസഫ്, വനിതാ വിഭാഗം ചെയര്‍പേഴ്സൺ കെ. റോസി, കെഎന്‍ഇ ട്രസ്റ്റ് പ്രസിഡന്‍റ് സി.എച്ച്. പത്മനാഭന്‍, ലൈല രാമചന്ദ്രന്‍, ബിന്ദു ശശിധരന്‍, രമ്യ ഹരികുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

നൃത്തം, സംഗീതം, വാദ്യോപകരണങ്ങള്‍ എന്നിവയ്ക്ക് പരിശീലനം നല്‍കുന്ന അക്കാദമിയില്‍ ഭരതനാട്യം, മോഹിനിയാട്ടം എന്നിവയില്‍ ഈമാസം മുതല്‍ പരിശീലനം ആരംഭിക്കും. നൃത്തപരിശീലനത്തിന് കലാമണ്ഡലം ക്ഷേമാവതി ടീച്ചര്‍ നേതൃത്വം നല്‍കും. നൃത്തപരിശീലന ക്ലാസില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

വിശദവിവരങ്ങള്‍ക്ക് : 9036876989,9886083204,9148272727