മോൺ. മാത്യു കോയിക്കരയും ഫാ. തോമസ് തെന്നാട്ടിലും വികാരി ജനറാൾമാർ
Friday, June 21, 2019 4:28 PM IST
ബംഗളൂരു: മാണ്ഡ്യ രൂപതയുടെ വികാരി ജനറാൾമാരായി മോൺ. മാത്യു കോയിക്കര സിഎംഐയെയും ഫാ. തോമസ് തെന്നാട്ടിലിനെയും രൂപതാധ്യക്ഷൻ മാർ ആന്‍റണി കരിയിൽ നിയമിച്ചു. മോൺ. മാത്യു കോയിക്കര സിഎംഐ പ്രോട്ടോസിഞ്ചെല്ലൂസും ഫാ. തോമസ് തെന്നാട്ടിൽ സിഞ്ചെല്ലൂസുമാണ്.

വരാപ്പുഴ പുത്തൻപള്ളി സ്വദേശിയായ മോൺ. മാത്യു കോയിക്കര സിഎംഐ നിലവിൽ മാണ്ഡ്യ രൂപതാ സിഞ്ചെല്ലൂസും ഹൊങ്ങസാന്ദ്ര തിരുക്കുടുംബ ഫൊറോനാ വികാരിയുമാണ്. 2006ൽ ബംഗളൂരു സീറോ മലബാർ മിഷൻ കോ-ഓർഡിനേറ്ററായിരുന്ന അദ്ദേഹം സീറോ മലബാർ എപ്പിസ്കോപ്പൽ വികാരിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

കണ്ണൂർ അമ്പായത്തോട് സെന്‍റ് ജോർജ് ഇടവകാംഗമായ ഫാ. തോമസ് തെന്നാട്ടിൽ മൈസൂരു ഹൊന്നമന്നകട്ടെ സെന്‍റ് തോമസ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ മാനേജരും മിഷൻ കേന്ദ്രം ഡയറക്ടറുമാണ്.