ലോഗോസ് ഫാമിലി ബൈബിള്‍ ക്വിസ് 23-ന്
Saturday, June 22, 2019 2:26 PM IST
ടൗണ്‍സ്‌വില്ലെ: ദൈവവചനത്തോടുള്ള ആഭിമുഖ്യം വളര്‍ത്തുവാനും വചനം വായിക്കാനുള്ള ശീലം വര്‍ധിപ്പിക്കാനും ഉദ്ദേശിച്ച് ടൗണ്‍സ്‌വില്ലെ സെന്റ് അല്‍ഫോന്‍സ ഇടവകയില്‍ ലോഗോസ് ഫാമിലി ബൈബിള്‍ ക്വിസ് 23-നു വിശുദ്ധ കുര്‍ബാനയ്ക്കുശേഷം നടത്തുന്നു.

ലോഗോസ് ക്വിസിന്റെ പഠനഭാഗങ്ങള്‍ കുടുംബസമേതം പഠിച്ചാണ് ഈ ക്വിസിനായി ഇടവക സമൂഹം ഒരുങ്ങിയിട്ടുള്ളത് .പത്തു ചോദ്യങ്ങള്‍ ഉള്ള നാലു റൗണ്ടുകളും യുവര്‍ ചോയ്‌സ്,ബമ്പര്‍ സ്പീഡ് എന്നിങ്ങനെ രസകരമായ മറ്റു റൗണ്ടുകളും ഫാമിലി ക്വിസിനെ ആകര്‍ഷകമാക്കും .ഓവര്‍സീസ് കത്തോലിക്ക കോണ്‍ഗ്രസ് ടൗണ്‍സ്‌വില്ലെ യൂണിറ്റ് സംഘടിപ്പിക്കുന്ന ഫാമിലി ക്വിസിന് വിനോദ് കൊല്ലംകുളം,ആന്റണി കുര്യാക്കോസ്, ജോമ ജോബി, ക്രിസ്റ്റിന്‍ മാത്യു,സീന ഷീന്‍, ജിന്‍സി തോമസ്, സജി സ്റ്റീഫന്‍,എന്നിവര്‍ നേതീര്‍ത്ഥം നല്‍കും.വിജയകള്‍ക്കു ഫസ്റ്റ് പ്രിസ് വിനോദ് കൊല്ലംകുളം സ്‌പോണ്‍സര്‍ ചെയുന്ന കത്രിക്കുട്ടി മെമ്മോറിയല്‍ റോളിങ്ങ് ട്രോഫിയും കാഷ് അവാര്‍ഡും സെക്കന്റ് പ്രൈസ് സുനില്‍ ചെരുവില്‍ സ്‌പോണ്‍സര്‍ ചെയുന്ന സായു മെമ്മോറിയല്‍ കാഷ് അവാര്‍ഡും ട്രോഫി ഉണ്ടായിരിക്കും.

റിപ്പോര്‍ട്ട്: വിനോദ് കൊല്ലംകുളം.