ദേശീയതലത്തിൽ പ്രവാസി കമ്മീഷൻ വേണം: പ്രവാസി ലീഗൽ സെൽ
Saturday, June 22, 2019 9:41 PM IST
ന്യൂഡൽഹി: വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാരുടെയും പ്രവാസജീവിതം കഴിഞ്ഞു സ്വദേശത്തേക്ക് തിരിച്ചുവരുന്ന പ്രവാസികളുടെയും പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ദേശീയതലത്തിൽ ജുഡീഷൽ അധികാരത്തോടുകൂടിയ ദേശിയ പ്രവാസി കമ്മീഷൻ രൂപീകരിക്കണമെന്ന് ചൂണ്ടിക്കാട്ടി പ്രവാസി ലീഗൽ സെൽ പ്രസിഡന്‍റ് അഡ്വ.ജോസ്അബ്രഹാം വിദേശകാര്യ മന്ത്രി സുബ്രമണ്യൻ ജയശങ്കറിന്‌ നിവേദനംസമർപ്പിച്ചു.

കേരളത്തിൽ പ്രവാസി വ്യവസായി സാജൻ പാറയിൽ ആത്മഹത്യ ചെയ്തതിന്‍റെ പശ്ചാത്തലത്തിലാണ് നിവേദനം സമർപ്പിച്ചത്.ഇന്ത്യയുടെ സാമ്പത്തിക നിലനിൽപിന് വിദേശ ഇന്ത്യക്കാരുടെ പങ്ക് വളരെവലുതാണ്. എങ്കിലും കേന്ദ്ര സംസ്ഥാന സർക്കാരുകൾ പ്രവാസികൾക്ക് അർഹിച്ച പരിഗണന നൽകുന്നില്ല. ഏതെങ്കിലുമുള്ള സംരംഭങ്ങൾ സ്വന്തംനാട്ടിൽ തുടങ്ങുമ്പോൾ സർക്കാരിന്‍റെ ചുവപ്പുനാടയിൽ കുടുങ്ങി ഇല്ലാതാകുന്നതാണ് സാധാരണ കണ്ടുവരുന്നത്.

പ്രവാസികൾ ഇന്ത്യയിൽ വഞ്ചിക്കപെടുന്നത് വളരെ അധികമാണ്.നിലവിൽ ഇന്ത്യയിൽ പ്രവാസികളുടെ പ്രശനങ്ങൾ ചർച്ച ചെയ്യാനും പരിഹരിക്കാനും ദേശീയതലത്തിൽ യാതൊരുവിധ സംവിധാനവും ഇല്ല.ഇക്കാരണത്താൽ ഒട്ടനവധി പ്രവാസികളാണ് ദുരിതം അനുഭവിക്കുന്നത്.ഇതിന്‍റെ പശ്ചാത്തലത്തിൽ പ്രശ്ങ്ങൾ നേരിടുന്ന പ്രവാസികളുടെയും പ്രവാസ ജീവതം അവസാനിച്ചു നാട്ടിലെത്തിയവരുടെയും പ്രശ്ങ്ങൾപരിഹരങ്ങൾക്കായി ജൂഡീഷൽ അധികാരത്തോടെ ദേശിയ പ്രാവാസികമ്മിഷൻ വേണെമെന്ന് ലീഗൽ ആവശ്യപ്പെട്ടത്.

ഇതോടൊപ്പം നിക്ഷേപങ്ങളുമായി ബദ്ധപ്പെട്ട കാര്യങ്ങൾ സുഗമാക്കാൻപ്രവാസി പ്രശ്നപരിഹാര ട്രൈബ്യുണലും സംസ്ഥാന തലത്തിൽസ്ഥാപിക്കണമെന്നും പ്രവാസി നിക്ഷേപത്തിൽ ഏകജാലകം നടപ്പിലാക്കണമെന്നും ലീഗൽ സെൽ സമർപ്പിച്ച നിവേദനത്തിൽ ചൂണ്ടിക്കാട്ടി.

സാജൻ പാറയിലിന്‍റെ ദാരുണമായ മരണത്തിനു കാരണമായ സാഹചര്യങ്ങളെ കുറിച്ച് വിശദമായ പഠനം നടത്തി ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ആവശ്യമായ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്