ലോകമെങ്ങും യോഗ ദിനം ആചരിച്ചു
Saturday, June 22, 2019 9:54 PM IST
പാരീസ്: ഐക്യരാഷ്ട്ര സഭ അന്താരാഷ്ട്ര യോഗ ദിനമായി പ്രഖ്യാപിച്ച ജൂണ്‍ 21ന് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ യോഗാഭ്യാസ പരിപാടികൾ സംഘടിപ്പിച്ചു.

യൂറോപ്പിലെ പാരീസ്, ലണ്ടൻ, ബർലിൻ തുടങ്ങിയ നഗരങ്ങളിലായിരുന്നു യോഗാ പ്രകടനം നടന്നത്. പാരീസിൽ ഐഫൽ ടവറിന്‍റെ മുന്നിലായിരുന്ന അഭ്യാസപ്രകടനം നടന്നത്.

യോഗയുടെ വകഭേദങ്ങളെന്ന നിലയിൽ ബിയർ കുടിച്ചു കൊണ്ടുള്ള ബിയർ യോഗ വരെ യൂറോപ്യൻ നഗരങ്ങളിൽ പ്രചാരത്തിലായിക്കഴിഞ്ഞു.

അതിവേഗം പ്രചാരമാർജിക്കുന്ന മറ്റൊന്നാണ് ഹാസ്യയോഗ. ലാഫിംഗ് ക്ലബുകളുടെ പരിഷ്കരിച്ച രൂപമായി ഇതിനെ വിശേഷിപ്പിക്കാം. ഇതിൽ പൊട്ടിച്ചിരി മാത്രമല്ല, ബ്രീത്തിംഗ് എക്സർസൈസുകൾക്കൊപ്പം പുഞ്ചിരി കൂടി ഉൾപ്പെടുത്തിയിരിക്കുന്നു.

ഇന്ത്യയിൽ യോഗ ദിനാചരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടാണ് നേതൃത്വം നൽകിയത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ