ടോയ് ലറ്റിൽ മറന്നു വച്ച പതിനായിരം യൂറോ തിരിച്ചു കിട്ടി
Saturday, June 22, 2019 10:30 PM IST
ബർലിൻ: എണ്‍പത്തിമൂന്നുകാരൻ ടോയ് ലറ്റിൽ മറന്നു വച്ച പണം രണ്ടു ദിവസത്തിനകം തിരിച്ചു കിട്ടി. ബോട്ടു വാങ്ങാൻ കരുതിവച്ച പതിനായിരം യൂറോ ആണ് ഒരു യൂറോ പോലും നഷ്ടപ്പെടാതെ തിരിച്ചു കിട്ടിയത്.

പിന്നീട് ടോയ് ലറ്റിലെത്തിയ ദന്പതികളാണ് പണമടങ്ങിയ പഴ്സ് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് പോലീസിൽ വിവരമറിയിച്ചത്. ഇതിലുണ്ടായിരുന്ന വിലാസം വച്ച് പോലീസ് ഉടമയെ കണ്ടെത്തുകയായിരുന്നു. പണം തിരിച്ചേൽപ്പിച്ച ദന്പതികൾക്ക് പോലീസ് പ്രതിഫലവും പ്രഖ്യാപിച്ചു കഴിഞ്ഞു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ