സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ, ഡെ​ൻ​റ​ൽ ഫീ​സ് വ​ർ​ധി​പ്പി​ച്ചു; 15 ശ​ത​മാ​നം വ​ർ​ധ​ന
Monday, June 24, 2019 10:27 PM IST
ബം​ഗ​ളൂ​രു: സം​സ്ഥാ​ന​ത്തെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലെ മെ​ഡി​ക്ക​ൽ, ഡെ​ൻ​റ​ൽ ഫീ​സ് വ​ർ​ധി​പ്പി​ച്ചു. 15 ശ​ത​മാ​ന​മാ​ണ് ഫീ​സ് വ​ർ​ധ​ന. ഫീ​സ് വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന് സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ, ഡെ​ൻ​റ​ൽ കോ​ള​ജു​ക​ൾ സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. 25 ശ​ത​മാ​നം ഫീ​സ് വ​ർ​ധ​ന​യാ​ണ് അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ട​ത്. ഇ​തേ​ത്തു​ട​ർ​ന്ന് വി​വി​ധ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളു​ടെ​യും മ​ത​സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും പ്ര​തി​നി​ധി​ക​ളു​മാ​യി മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ച​ർ​ച്ച​ക​ൾ ന​ട​ത്തി​യി​രു​ന്നു. ഇ​തി​ൻ​റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് 15 ശ​ത​മാ​നം ഫീ​സ് ഉ​യ​ർ​ത്താ​ൻ തീ​രു​മാ​നി​ച്ച​ത്. അ​തേ​സ​മ​യം സ​ർ​ക്കാ​ർ കോ​ള​ജു​ക​ളി​ലെ ഫീ​സ് നി​ര​ക്കി​ൽ മാ​റ്റ​മി​ല്ല.

ഫീ​സ് വ​ർ​ധ​ന നി​ല​വി​ൽ വ​രു​ന്ന​തോ​ടെ സ്വ​കാ​ര്യ കോ​ള​ജു​ക​ളി​ൽ സ​ർ​ക്കാ​ർ ക്വോ​ട്ട​യി​ലു​ള്ള എം​ബി​ബി​എ​സ് കോ​ഴ്സി​ൻ​റെ ഫീ​സ് 97,350 രൂ​പ​യി​ൽ നി​ന്ന് 1,11,959 രൂ​പ​യാ​യി ഉ​യ​ർ​ന്നു. വാ​ർ​ഷി​ക ഫീ​സ് 6,83,100 രൂ​പ​യി​ൽ നി​ന്ന് 7,85,565 രൂ​പ​യാ​യും ഉ​യ​ർ​ന്നു. അ​തേ​സ​മ​യം, ഡെ​ൻ​റ​ൽ ഫീ​സ് 63,030 രൂ​പ​യി​ൽ നി​ന്ന് 72,484 രൂ​പ​യാ​യി ഉ​യ​ർ​ന്നു. വാ​ർ​ഷി​ക ഫീ​സ് 4,63,320 രൂ​പ​യി​ൽ നി​ന്ന് 5,32,818 രൂ​പ​യാ​യും ഉ​യ​ർ​ന്നു.

ക​ഴി​ഞ്ഞ ഏ​ഴു​വ​ർ​ഷ​ത്തി​നി​ടെ 50 ശ​ത​മാ​ന​ത്തോ​ളം വ​ർ​ധ​ന​യാ​ണ് ഫീ​സി​ന​ത്തി​ൽ ഉ​ണ്ടാ​യ​ത്. 2012ൽ ​സ്വ​കാ​ര്യ കോ​ള​ജു​ക​ളി​ൽ സ​ർ​ക്കാ​ർ ക്വോ​ട്ട​യി​ലു​ള്ള എം​ബി​ബി​എ​സ് കോ​ഴ്സി​ൻ​റെ ഫീ​സ് 46,000 രൂ​പ​യാ​യി​രു​ന്നു. ഇ​താ​ണ് ഇ​പ്പോ​ൾ 1,11,959 രൂ​പ​യാ​യ​ത്. ബി​ഡി​എ​സ് ഫീ​സ് 35,000 ആ​യി​രു​ന്ന സ്ഥാ​ന​ത്താ​ണ് ഇ​പ്പോ​ൾ 72,484 രൂ​പ​യി​ലെ​ത്തി​യ​ത്.

പ്ര​തി​ഷേ​ധ​വു​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ

ബം​ഗ​ളൂ​രു: സം​സ്ഥാ​ന​ത്തെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലെ മെ​ഡി​ക്ക​ൽ, ഡെ​ൻ​റ​ൽ ഫീ​സ് 15 ശ​ത​മാ​നം വ​ർ​ധി​പ്പി​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​നെ​തി​രേ ഓ​ൾ ഇ​ന്ത്യ ഡെ​മോ​ക്രാ​റ്റി​ക് സ്റ്റു​ഡ​ൻ​റ്സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ​റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധം ന​ട​ത്തി. ഇ​ന്ന​ലെ രാ​വി​ലെ 11ന് ​മൈ​സൂ​ർ ബാ​ങ്ക് സ​ർ​ക്കി​ളി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ​പ്ര​ക​ട​ന​ത്തി​ൽ നൂ​റു​ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു.