ഓ​സ്ട്രി​യ​യി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​ത്തി​ന് പ്ര​ത്യേ​ക വാ​യ്പ പ​ദ്ധ​തി
Monday, June 24, 2019 10:49 PM IST
വി​യ​ന്ന: ഓ​സ്ട്രി​യ​യി​ൽ താ​മ​സി​ക്കു​ന്ന സ​മ​ർ​ഥ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ലോ​ക​ത്തെ​വി​ടെ​യും ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സം നേ​ടാ​ൻ വേ​ണ്ട സാ​ന്പ​ത്തി​ക പി​ന്തു​ണ ഉ​റ​പ്പു വ​രു​ത്തി പ്ര​ത്യേ​ക വാ​യ്പ പ​ദ്ധ​തി. പ്ര​മു​ഖ ധ​ന​കാ​ര്യ സ്ഥാ​പ​ന​മാ​യ ജെ.​ജെ ഫെ​ർ​സി​ഹ്റിം​ഗ് സ​ർ​വീ​സും, ജെ​ആ​ർ​ബി​സി​ജി ഓ​സ്ട്രി​യ​യും സം​യു​ക്ത​മാ​യി​ട്ടാ​ണ് പ്ര​ത്യേ​ക വാ​യ്പ പ​ദ്ധ​തി അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

അം​ഗീ​കൃ​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​ത്തി​ന് പ്ര​വേ​ശ​നാ​ർ​ഹ​ത നേ​ടി​യ ഓ​സ്ട്രി​യ​ൻ വി​ദ്യാ​ർ​ഥി​ക​ളെ അ​വ​രു​ടെ പ​ഠ​നം തു​ട​രാ​ൻ അ​തി​രു​ക​ളി​ല്ലാ​തെ സ​ഹാ​യി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ്ര​ത്യേ​ക വാ​യ്പ പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ചി​രി​ക്കു​ന്ന​ത്. പ​ന്ത്ര​ണ്ടാം ക്ലാ​സും ഉ​ള്ള​വ​ർ​ക്കും, മ​ത്തൂ​റ പൂ​ർ​ത്തി​യാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും സ​ങ്കീ​ർ​ണ​ത​ക​ളി​ല്ലാ​തെ മി​ത​മാ​യ വ്യ​വ​സ്ഥ​ക​ൾ​ക്കും നി​ബ​ന്ധ​ന​ക​ൾ​ക്കും വി​ധേ​യ​മാ​യി​ട്ടു​ള്ള വാ​യ്പ പ​ദ്ധ​തി​യി​ൽ വി​ദ്യാ​ർ​ഥി​ക​ൾ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം തു​ക തി​രി​ച്ച​ട​ച്ചാ​ൽ മ​തി​യാ​കും.

ഓ​സ്ട്രി​യ​യി​ൽ അ​റു​പ​തി​നാ​യി​രം യൂ​റോ വ​രെ ഈ ​പ​ദ്ധ​തി​യി​ൽ ല​ഭി​ക്കും. എ​ന്നാ​ൽ ഓ​രോ കോ​ഴ്സി​ന്േ‍​റ​യും ഫീ​സി​ന​നു​സ​രി​ച്ചു വി​ദേ​ശ പ​ഠ​ന​ത്തി​ന് കൂ​ടു​ത​ൽ തു​ക​യും അ​നു​വ​ദി​ച്ചേ​ക്കും. മെ​ഡി​സി​ൻ, എ​ഞ്ചി​നീ​യ​റിം​ഗ്, ക​ന്പ്യൂ​ട്ട​ർ, ടെ​ക്നോ​ള​ജി, ന​ഴ്സിം​ഗ് തു​ട​ങ്ങി​യ നി​ര​വ​ധി കോ​ഴ്സു​ക​ൾ​ക്ക് ജെ​ആ​ർ​ബി​സി​ജി ഓ​സ്ട്രി​യ​യു​ടെ സാ​ഹാ​യ​ത്തോ​ടെ അ​ഡ്മി​ഷ​ൻ നേ​ടാ​വു​ന്ന​താ​ണ്.

അ​പേ​ക്ഷകനുള്ള അർഹത

വാ​യ്പ​യ്ക്ക് അ​പേ​ക്ഷി​ക്കു​ന്ന വി​ദ്യാ​ർ​ഥി​യ്ക്ക് ഓ​സ്ട്രി​യ​ൻ പൗ​ര​ത്വ​മോ, രാ​ജ്യ​ത്ത് സ്ഥി​ര താ​മ​സ​മു​ള്ള ആ​ളോ ആ​യി​രി​ക്ക​ണം.

പ്രാ​യ​പൂ​ർ​ത്തി ആ​കാ​ത്ത വി​ദ്യാ​ർ​ത്ഥി​യെ മാ​താ​പി​താ​ക്ക​ൾ/ ര​ക്ഷി​താ​വാ​ണ് പ്ര​തി​നി​ധാ​നം ചെ​യ്യേ​ണ്ട​ത്.

വി​ദ്യാ​ർ​ത്ഥി, മാ​താ​പി​താ​ക്ക​ൾ/ ര​ക്ഷി​താ​വ് ഇ​വ​രു​ടെ പേ​രു​ക​ളി​ൽ സം​യു​ക്ത​മാ​യി​ട്ടാ​ണ് വാ​യ്പ ന​ല്കു​ന്ന​ത്.

ഓ​സ്ട്രി​യ​യി​ലോ വി​ദേ​ശ​ത്തോ ഉ​ള്ള അം​ഗീ​കൃ​ത സ്ഥാ​പ​ന​ങ്ങ​ളി​ൽ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​ത്തി​ന് പ്ര​വേ​ശ​നാ​ർ​ഹ​ത നേ​ടി​യ​ട്ടു​ള്ള വി​ദ്യാ​ർ​ത്ഥി ആ​യി​രി​ക്ക​ണം.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: +43 6991 1085087, +43 6991 7242474, +43 688 64122224

റി​പ്പോ​ർ​ട്ട്: ജോ​ബി ആ​ന്‍റ​ണി