കേ​ര​ളാ ഹൗ​സ് കാ​ർ​ണി​വ​ൽ വ​ടം​വ​ലി​യി​ൽ വി​ൽ​ട്ട​ണ്‍ ബോ​യ്സ് ചാ​ന്പ്യ​ന്മാർ
Monday, June 24, 2019 11:12 PM IST
ഡ​ബ്ലി​ൻ: ചു​രു​ങ്ങി​യ കാ​ല​ത്തി​നു​ള്ളി​ൽ ത​ന്നെ അ​യ​ർ​ല​ൻ​ഡി​ലെ മ​ല​യാ​ളി​ക​ളു​ടെ മു​ഴു​വ​ൻ സ​മ്മ​ർ ഫെ​സ്റ്റി​വ​ലാ​യി മാ​റി​ക്ക​ഴി​ഞ്ഞ ഡ​ബ്ലി​നി​ൽ ന​ട​ന്ന കേ​ര​ളാ ഹൗ​സ് കാ​ർ​ണി​വ​ലി​ൽ ഏ​റ്റ​വും ശ്ര​ദ്ധേ​യ മ​ത്സ​ര​യി​ന​മാ​യ വ​ടം​വ​ലി​യി​ൽ കോ​ർ​ക്കി​ൽ നി​ന്നു​ള്ള വി​ൽ​ട്ട​ണ്‍ ബോ​യ്സ് വീ​ണ്ടും ചാ​ന്പ്യ​ന്മാ​രാ​യി.

അ​ത്യ​ന്തം വാ​ശി​യേ​റി​യ ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ കോ​ർ​ക്കി​ൽ നി​ന്ന് ത​ന്നെ​യു​ള്ള ഈ​ഗി​ൾ​സ് ക്ല​ബി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് വി​ൽ​ട്ട​ണ്‍ ബോ​യ്സ്, ഓ​ൾ അ​യ​ർ​ല​ൻ​ഡ് വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ വീ​ണ്ടും ചാ​ന്പ്യന്മാ​രാ​യ​ത്.

ബെ​സ്റ്റ് ഓ​ഫ് ത്രീ ​മാ​തൃ​ക​യി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ന്‍റെ സെ​മി ഫൈ​ന​ലി​ൽ കോ​ർ​ക്ക് ഈ​ഗി​ൾ​സ്, ഡ​ബ്ലി​ൻ വാ​രി​യേ​ഴ്സ്നെ 2-1 എ​ന്ന നി​ല​യി​ൽ തോ​ൽ​പ്പി​ച്ച് ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ൾ​ക്ക് അ​ർ​ഹ​ത നേ​ടി​യ​പ്പോ​ൾ, വി​ൽ​ട്ട​ണ്‍ ബോ​യ്സ് പി​റ്റ​സ്ബ​റോ​യെ തു​ട​ർ​ച്ച​യാ​യ ര​ണ്ടു മ​ത്സ​ര​ങ്ങ​ളി​ൽ പ​രാ​ജ​പ്പെ​ടു​ത്തി​യാ​ണ് ഫൈ​ന​ലി​ൽ കോ​ർ​ക്ക് ഈ​ഗി​ൾ​സി​നെ നേ​രി​ടാ​നെ​ത്തി​യ​ത്.

യൂ​റോ​പ്പി​ൽ ന​ട​ന്ന ഏ​റ്റ​വും ശ​ക്ത​മാ​യ മ​ത്സ​ര​ത്തി​ൽ ആ​ദ്യാ​വ​സാ​നം ആ​ധി​പ​ത്യം നി​ല​നി​ർ​ത്തി​ക്കൊ​ണ്ടാ​ണ് വി​ൽ​ട്ട​ണ്‍ ബോ​യ്സ് ജേ​താ​ക്ക​ളാ​യ​ത്. ആ​ക്ര​മ​ണ​ത്തി​ന് മു​തി​രാ​തെ പ്ര​തി​രോ​ധ​ത്തി​ൽ ഉൗ​ന്നി സാ​വ​ധാ​നം എ​തി​രാ​ളി​ക​ളെ അ​വ​ശ​രാ​ക്കി വി​ജ​യം കൊ​യ്യു​ന്ന ത​ന്ത്ര​മി​റ​ക്കി വി​ജ​യം കൈ​പ്പി​ടി​യി​ലൊ​തു​ക്കാ​ൻ ശ്ര​മി​ച്ച കോ​ർ​ക്ക് ഈ​ഗി​ൾ​സി​നെ പ്ര​തി​രോ​ധ​ത്തി​നൊ​പ്പം ഇ​ട​യ്ക്കി​ടെ ആ​ക്ര​മ​ണ​വും പു​റ​ത്തെ​ടു​ത്തു. വി​ൽ​ട്ട​ണ്‍ ബോ​യ്സ് മെ​ല്ലെ മു​ന്നേ​റി​യ​പ്പോ​ൾ, ലൂ​ക്ക​ൻ യൂ​ത്ത് സെ​ന്‍റ​ർ ഗ്രൗ​ണ്ടി​ൽ തി​ങ്ങി​നി​റ​ഞ്ഞ കാ​ണി​ക​ൾ ആ​വേ​ശ​ത്തി​ലാ​യി. ഇ​ന്ത്യ​ൻ അം​ബാ​സി​ഡ​ർ സ​ന്ദീ​പ് കു​മാ​ർ ഫൈ​ന​ൽ മ​ത്സ​ത്തി​ൽ പ​ങ്കെ​ടു​ത്ത ടീം ​അം​ഗ​ങ്ങ​ളെ അ​ഭി​ന​ന്ദി​ച്ചു. വി​ജ​യി​ക​ൾ​ക്ക് കാ​ഷ് അ​വാ​ർ​ഡും ട്രോ​ഫി​യും സ​മ്മാ​ന​മാ​യി ല​ഭി​ച്ചു.

റി​പ്പോ​ർ​ട്ട്: രാ​ജ​ൻ വി.