’മാ​ർ വാ​ലാ’ വി​ശ്വാ​സോ​ത്സ​വം ജൂ​ണ്‍ 2, 3 തീ​യ​തി​ക​ളി​ൽ
Monday, June 24, 2019 11:16 PM IST
ഡ​ബ്ലി​ൻ: ഡ​ബ്ലി​ൻ സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ കാ​റ്റി​ക്കി​സം കു​ട്ടി​ക​ളു​ടെ വി​ശ്വാ​സോ​ത്സ​വം ’മാ​ർ വാ​ലാ’ ജൂ​ലൈ 2, 3 തീ​യ​തി​ക​ളി​ൽ ന​ട​ത്ത​പ്പെ​ടും. കു​ട്ടി​ക​ളി​ൽ ക്രൈ​സ്ത​വി​ശ്വാ​സ​വും, പാ​ര​ന്പ​ര്യ​ങ്ങ​ളും, സ​ഭാ​പ​ഠ​ന​ങ്ങ​ളും, കൂ​ദാ​ശാ​തി​ഷ്ഠി​ത ജീ​വി​ത​വും, മാ​നു​ഷി​ക​മൂ​ല്യ​ങ്ങ​ളും, ബൈ​ബി​ൾ അ​ധി​ഷ്ഠി​ത​മാ​യ അ​റി​വും പ​ക​ർ​ന്നു​ന​ൽ​കാ​നു​ത​കു​ന്ന ര​ണ്ടു ദി​വ​സ​ത്തെ പ​രി​ശീ​ല​ന പ​രി​പാ​ടി താ​ല ഫെ​ർ​ട്ട​കെ​യി​ൻ ദേ​വാ​ല​യ​ത്തി​ലാ​ണ് ന​ട​ക്കു​ക.

മ​ത​ബോ​ധ​ന​ക്ലാ​സു​ക​ളി​ലെ ര​ണ്ടു മു​ത​ൽ ഏ​ഴാം ക്ലാ​സു​വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്കാ​യ് ചൊ​വ്വ, ബു​ധ​ൻ ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ 9.30 മു​ത​ൽ വൈ​കി​ട്ട് 4.30 വ​രെ​യാ​ണു വി​ശ്വാ​സോ​ത്സ​വം ന​ട​ത്ത​പ്പെ​ടു​ക. ഭ​ക്ഷ​ണം ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. പ​ത്ത് യൂ​റോ ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് ഉ​ണ്ടാ​യി​രി​ക്കും. പെ​ൻ / പെ​ൻ​സി​ൽ & നോ​ട്ട്ബു​ക്ക് കൊ​ണ്ടു​വ​രേ​ണ്ട​താ​ണ്.

ക​ളി​യും ചി​രി​യും പാ​ട്ടും പ്രാ​ർ​ത്ഥ​ന​യും വി​ചി​ന്ത​ന​വും കു​ർ​ബാ​ന​യും എ​ല്ലാം ഉ​ൾ​ക്കൊ​ള്ളി​ച്ചു​കൊ​ണ്ട് ന​ട​ക്കു​ന്ന വി​ശ്വാ​സോ​ത​സ​വ​ത്തി​ലേ​യ്ക്ക് ഏ​വ​രെ​യും സ്നേ​ഹ​പൂ​ർ​വ്വം സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ഫാ. ​ക്ല​മ​ന്‍റ് പാ​ട​ത്തി​പ്പ​റ​ന്പി​ൽ, ഫാ. ​രാ​ജേ​ഷ് മേ​ച്ചി​റാ​ക​ത്ത്, ഫാ. ​റോ​യ് വ​ട്ട​ക്കാ​ട്ട് എ​ന്നി​വ​ർ അ​റി​യി​ച്ചു.

പ​ങ്കെ​ടു​ക്കു​വാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ ജൂ​ണ്‍ 30 ന് ​മു​ന്പ് പി​എം​എ​സ് വ​ഴി ര​ജി​സ്ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്ക​ണം.


റി​പ്പോ​ർ​ട്ട്: ജെ​യ്സ​ണ്‍ ജോ​സ​ഫ്