ജ​ർ​മ​നി​യി​ൽ ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ച് ഡേ ​സ​മാ​പി​ച്ചു
Monday, June 24, 2019 11:17 PM IST
ബ​ർ​ലി​ൻ : ജ​ർ​മ​നി​യി​ലെ ഡോ​ർ​ട്ട്മു​ണ്ട് ന​ഗ​ര​ത്തി​ൽ ക​ഴി​ഞ്ഞ അ​ഞ്ചു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്നു വ​ന്നി​രു​ന്ന ഇ​വാ​ഞ്ച​ലി​ക്ക​ൽ ദി​നാ​ച​ര​ണ​ത്തി​ന് സ​മാ​പ്തി കു​റി​ച്ചു. ശ​നി​യാ​ഴ്ച ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​നം ചാ​ൻ​സ​ല​ർ അം​ഗ​ലാ മെ​ർ​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

വി​ശ്വാ​സം എ​ല്ലാ അ​ർ​ത്ഥ​ത്തി​ലും മ​നു​ഷ്യ​നെ മു​ന്നോ​ട്ടു ന​യി​ക്കു​ന്ന ഒ​രു സു​പ്ര​ധാ​ന ഘ​ട​ക​മാ​ണെ​ന്ന് മ​ർ​ക്ക​ലി​ന്‍റെ മു​ഖ്യ പ്ര​ഭാ​ഷ​ണ​ത്തി​ൽ എ​ടു​ത്തു പ​റ​ഞ്ഞു. മ​ത വി​ശ്വാ​സ​വും രാ​ഷ്ട്രീ​യ വി​ശ്വാ​സ​വും ര​ണ്ടാ​യി കാ​ണു​ക​യും അ​ത് അ​തു​പോ​ലെ ത​ന്നെ നി​ല​നി​ർ​ത്തു​ക​യും വേ​ണം.

ഡോ​ർ​ട്ട് മു​ണ്ടി​ലെ വെ​സ്റ്റ് ഫാ​ളി​യ ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​യി​രു​ന്നു സ​മാ​പ​ന സ​മ്മേ​ള​നം ന​ട​ന്ന​ത്. നി​ല​വി​ലെ രാ​ഷ്ടീ​ട്രീ​യ സാ​ഹ​ച​ര്യ​ങ്ങ​ളും കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​വും ഒ​ക്കെ മെ​ർ​ക്ക​ലി​ന്‍റെ പ്ര​സം​ഗ​ത്തി​ൽ വി​ഷ​യ​ങ്ങ​ളാ​യി​രു​ന്നു.​ത​ന്‍റെ പാ​ർ​ട്ടി​യാ​യ സി ​ഡി യു ​പ്ര​കൃ​തി സം​ര​ക്ഷ​ണ​ത്തി​ന് എ​ന്നും ഉൗ​ന്ന​ൽ ന​ൽ​കു​ന്നു​ണ്ടെ​ന്ന് അ​വ​ർ വീ​ണ്ടും വൃ​ക്ത​മാ​ക്കി.

ജ​ർ​മ​നി​യു​ടെ മു​ൻ പ്ര​സി​ഡ​ന്‍റു​മാ​രും അ​ഞ്ചു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.ഇ​ൻ​ഡ്യ​യു​ൾ​പ്പെ​ട നൂ​റ്റി അ​ൻ​പ​ത് രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നാ​യി ര​ണ്ടു ല​ക്ഷം ആ​ളു​ക​ൾ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു. അ​ടു​ത്ത സ​മ്മേ​ള​നം 2021 ൽ ​ഫ്രാ​ങ്ക് ഫ​ർ​ട്ടി​ൽ ന​ട​ക്കും.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ