ക​ട​ക്കെ​ണി: ബോ​റി​സ് ബെ​ക്ക​റു​ടെ ട്രോ​ഫി​ക​ൾ ലേ​ലം ചെ​യ്യു​ന്നു
Tuesday, June 25, 2019 10:55 PM IST
ബ​ർ​ലി​ൻ: ജ​ർ​മ​ൻ ടെ​ന്നി​സ് ഇ​തി​ഹാ​സം ബോ​റി​സ് ബെ​ക്ക​റു​ടെ ട്രോ​ഫി​ക​ൾ ലേ​ലം ചെ​യ്യു​ന്നു. ക​ടു​ത്ത ക​ട​ക്കെ​ണി​യി​ൽ നി​ന്നു ക​ര​ക​യ​റാ​നു​ള്ള അ​വ​സാ​ന ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​ണി​ത്.

ബ്രി​ട്ടീ​ഷ് സ്ഥാ​പ​ന​മാ​യ വെ​യി​ൽ​സ് ഹാ​ർ​ഡി​യാ​ണ് ഓ​ണ്‍​ലൈ​ൻ ലേ​ലം ന​ട​ത്തു​ന്ന​ത്. ജൂ​ണ്‍ 24ന് ​ആ​രം​ഭി​ച്ച ലേ​ലം ജൂ​ലൈ 11 വ​രെ തു​ട​രും. ബെ​ക്ക​ർ നേ​ടി​യ ട്രോ​ഫി​ക​ൾ കൂ​ടാ​തെ, മെ​ഡ​ലു​ക​ൾ, വാ​ച്ചു​ക​ൾ, ചി​ത്ര​ങ്ങ​ൾ തു​ട​ങ്ങി 82 വ​സ്തു​ക്ക​ൾ ലേ​ല​ത്തി​നു​ണ്ട്.

മു​ൻ ലോ​ക ഒ​ന്നാം ന​ന്പ​ർ താ​ര​ത്തെ 2017ൽ ​കോ​ട​തി പാ​പ്പ​രാ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. 1985 ജൂ​ലൈ​യി​ൽ 17 വ​യ​സു​ള്ള​പ്പോ​ഴാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ കെ​വി​ൻ ക​റ​നെ നാ​ലു സെ​റ്റി​ൽ അ​ട്ടി​മ​റി​ച്ച് ബെ​ക്ക​ർ വിം​ബി​ൾ​ഡ​ണ്‍ കി​രീ​ടം നേ​ടി​യ​ത്. തൊ​ട്ട​ടു​ത്ത വ​ർ​ഷം ലോ​ക ഒ​ന്നാം ന​ന്പ​ർ ഇ​വാ​ൻ ലെ​ൻ​ഡ​ലി​നെ വീ​ഴ്ത്തി കി​രീ​ടം നി​ല​നി​ർ​ത്തു​ക കൂ​ടി ചെ​യ്ത​തോ​ടെ ന്ധ​ബൂം ബൂം ​ബെ​ക്ക​ർ’ എ​ന്ന വി​ളി​പ്പേ​രും ല​ഭി​ച്ചു.

ആ​ഡം​ബ​ര ജീ​വി​ത​വും ബി​സി​ന​സി​ലെ തി​രി​ച്ച​ടി​ക​ളു​മാ​ണ് താ​ര​ത്തെ സാ​ന്പ​ത്തി​ക​മാ​യ ത​ക​ർ​ത്ത​ത്. ആ​ഡം​ബ​ര ഭ​വ​ന​ങ്ങ​ളു​ടെ മേ​ലു​ള്ള ക​ന്പ​വും നൈ​ജീ​രി​യ​യി​ലെ എ​ണ്ണ​പ്പാ​ട​ങ്ങ​ളി​ലു​ള്ള നി​ക്ഷേ​പ​മാ​യി​രു​ന്നു ബേ​ക്ക​റി​ന് ഏ​റ്റ​വും വ​ലി​യ തി​രി​ച്ച​ടി​യാ​യെ​ന്ന വാ​ർ​ത്ത​ക​ളും ഉ​ണ്ടാ​യി​രു​ന്നു.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ