കേരള ഫ്രണ്ട്‌സ് ക്ലബിനു നവ നേതൃത്വം
Thursday, June 27, 2019 1:06 AM IST
സിഡ്‌നി: നോർത്ത് വെസ്റ്റ് സിഡ്‌നി കേന്ദ്രമായി പ്രവർത്തിക്കുന്ന മലയാളി സംഘടനയായ കേരള ഫ്രണ്ട്സ് ക്ലബിന്‍റെ വാർഷിക പൊതുയോഗം ജൂൺ 1 നു വിനിയാർഡ് അവിനാ റിസോർട്ടിൽ സംഘടിപ്പിച്ചു. യോഗത്തിൽ കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ടും വരവുചെലവ് കണക്കുകളും അവതരിപ്പിച്ചു.തുടർന്നു പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു.

പുതിയ ഭാരവാഹികളായി സ്റ്റെനി സെബാസ്റ്റ്യൻ (പ്രസിഡന്‍റ്), ജോസ് ചാക്കോ (വൈസ് പ്രസിഡന്‍റ്), സംഗീത കാർത്തികേയൻ (സെക്രട്ടറി), ജോസ് സാവോ (ട്രഷറർ), ലിജോ ജോൺ
(പിആർഒ) , ജോണിക്കുട്ടി തോമസ് (എക്സിക്യൂട്ടീവ് അഡ്വൈസറി ) എന്നിവരേയും കമ്മിറ്റി അംഗങ്ങളായി ബേബി ജോസഫ് ,സുരേഷ് ബാബു ,ജിനി ഗാന്ധി ,രഞ്ജിത് രാധാകൃഷ്ണൻ ,ഷൈജു പോൾ ,ഗീവർഗീസ് കൊല്ലനൂർ ,മനോജ് കൂക്കൾ ,സുനോജ് സെബാസ്റ്റ്യൻ ,വിനോ വർക്കി എന്നിവരേയും വനിതാ കമ്മിറ്റി അംഗങ്ങളായി ഉഷ പദ്മനാഭൻ ,സന്ധ്യ ജിനി , രഞ്ജു രഞ്ജൻ എന്നിവരേയും തെരഞ്ഞെടുത്തു.

തുടർന്നു നടന്ന യോഗത്തിൽ കേരളത്തിലെ പ്രളയദുരന്തത്തോടനുബന്ധിച്ചു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചരലക്ഷം രൂപ ചുരുങ്ങിയ സമയത്തിനുള്ളിൽ പിരിച്ചു നൽകുവാൻ നേതൃത്വം നൽകിയവരെ അനുമോദിച്ചു. പുതിയ പ്രവർത്തന വർഷത്തെ പരിപാടികൾ ആസൂത്രണം ചെയ്യുകയും കഴിഞ്ഞ വർഷം ഏറെ ശ്രദ്ധ ആകർഷിച്ച 'ജന്‍റിൽമെൻ നൈറ്റ് ഔട്ട്' തുടർന്നുള്ള വർഷങ്ങളിലും നടത്തുവാൻ തീരുമാനിച്ചു. വനിതകൾക്കുവേണ്ടി "ജിമിക്കി കമ്മൽ നൈറ്റ്' എന്ന പേരിൽ പ്രത്യേക പരിപാടി നടത്തുവാനും മുൻവർഷങ്ങളിലെ പോലെ വിപുലമായ രീതിയിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കുവാനും തീരുമാനിച്ചു . കലാപരിപാടികൾക്കും അത്താഴ വിരുന്നിനു ശേഷം വാർഷിക പൊതുയോഗത്തിനു സമാപനമായി.

റിപ്പോർട്ട്:ജയിംസ് ചാക്കോ