ആർകെ പുരം സെന്‍റ് തോമസ് ദേവാലയത്തിൽ സംയുക്ത ദുക്റാന തിരുനാൾ ജൂലൈ 5, 6, 7 തീയതികളിൽ
Wednesday, July 3, 2019 9:49 PM IST
ന്യൂഡൽഹി: ആർകെ പുരം സെന്‍റ് തോമസ് ഇടവകയും സെന്‍റ് പീറ്റേഴ്സ് സീറോ മലബാർ ഇടവകയും സംയുതമായി വിശുദ്ധ തോമാശ്ളീഹായുടെ ദുക്റാന തിരുനാൾ സെന്‍റ് തോമസ് ദേവാലയത്തിൽ ജൂലൈ 5,6,7 (വെള്ളി, ശനി, ഞായർ) തീയതികൾ ആഘോഷിക്കുന്നു.

5 (വെള്ളി) വൈകുന്നേരം 6.30 ന് ആരാധന, നൊവേന, വിശുദ്ധ കുർബാന. 6 (ശനി) വൈകുന്നേരം 6 നു ആരാധന, നൊവേന, വിശുദ്ധ കുർബാന. 7 (ഞായർ) രാവിലെ 7 (ഹിന്ദി), 9 (ഇംഗ്ലീഷ്), 10.30 (മലയാളം) വിശുദ്ധ കുർബാന ഉണ്ടായിരിക്കും. തുടർന്നു ലക്ഷഭക്ഷണവും ഉണ്ടായിരിക്കും.

ബർസാറായ് സെന്‍റ് പീറ്റേഴ്സ് ഭവനിൽ (5,6,7) വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ വൈകുന്നേരം വിശുദ്ധ കുർബാന ഉണ്ടായിരിക്കുന്നതല്ല.

വിവരങ്ങൾക്ക് 9136241312 .

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്