ഫ്രാങ്ക്ഫർട്ട് ഫിഫ്റ്റി പ്ലസ് ഗ്രിൽ പാർട്ടി നടത്തി
Friday, July 5, 2019 10:13 PM IST
ഫ്രാങ്ക്ഫർട്ട്: ഫിഫ്റ്റി പ്ലസ് ഫ്രാങ്ക്ഫർട്ട് അലർഹൈലിഗസ്റ്റ് ത്രൈഫാൾട്ടിഗ് പള്ളി ഗാർഡനിൽ ജൂണ്‍ 30 ന്ഈ വർഷത്തെ ഗ്രിൽ പാർട്ടി നടത്തി. ഉച്ചയ്ക്ക് ഒന്നിച്ചു കൂടിയ കുടുംബാംഗങ്ങളെ മൈക്കിൾ പാലക്കാട്ട് സ്വാഗതം ചെയ്തു. വിവിധ തരം ഇറച്ചികൾ, സോസേജ്, സലാഡുകൾ, പാനീയങ്ങൾ, കേരളത്തിലെ ആനുകാലിക രാഷ്ട്രീയ, വിദ്യാഭ്യാസ, സാമൂഹ്യ, രാഷ്ട്രീയ, സാന്പത്തിക കാര്യങ്ങളെക്കുറിച്ച് വിമർശനാത്മക ചർച്ചകൾ എന്നിവയെല്ലാം ഗ്രിൽ പാർട്ടിയുടെ ഭാഗമായിരുന്നു.

സെന്‍റ് ജോസഫ് ഇടവകയിൽ സേവനം ചെയ്യുന്ന ഫാ. ഷാജൻ മാണിക്കത്താനും ഗ്രിൽ പാർട്ടിയിൽ പങ്കെടുത്തു. ആന്‍റണി തേവർപാടം, ജോർജ് ചൂരപ്പൊയ്കയിൽ, ജോണ്‍ മാത്യു, ജോർജ് ജോണ്‍, തോമസ് കല്ലേപ്പള്ളി, സെബാസ്റ്റ്യൻ മാന്പള്ളി എന്നിവർ ചർച്ചകളിൽ പങ്കെടുത്തു. പാർട്ടിയിൽ പങ്കെടുത്തവർക്ക് സേവ്യർ ഇലഞ്ഞിമറ്റം നന്ദി പറഞ്ഞു.

റിപ്പോർട്ട്: ജോർജ് ജോണ്‍