"സംസ്കൃതി - 2019' നാഷണല്‍ ‍ കലാമേള നാളെ ബാലാജി ക്ഷേത്രത്തില
Friday, July 5, 2019 10:22 PM IST
ബർമിംഗ്ഹാം: സംസ്കൃതി - 2019 നാഷണൽ കലാമേളക്ക് നാളെ ബർമിംഗ്ഹാം ബാലാജി ക്ഷേത്രത്തിൽ അരങ്ങുണരും. രാവിലെ ഒന്പതിന് മുഖ്യാതിഥി രാജമാണിക്യം ഐഎഎസ് പരിപാടി ഉദ്ഘാടനം ചെയ്യും. തുടർന്നു ക്ഷേത്ര സമുച്ചയത്തിലുള്ള സാംസ്കാരിക വേദികളിൽ നടത്തപ്പെടുന്ന കലാ മത്സരങ്ങളിൽ സബ് ജൂണിയർ, ജൂണിയർ, സീനിയർ എന്നീ വിഭാഗങ്ങളിലായി നൃത്തം, സംഗീതം, ചിത്ര രചന, സാഹിത്യം, പ്രസംഗം, തിരുവാതിര, ഭജന, ലഘു നാടകം, ചലച്ചിത്രം എന്നിങ്ങനെ വിവിധ മേഖലകളിലുള്ള മത്സരയിനങ്ങളിൽ യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള ഹൈന്ദവ സംഘടനാ അംഗങ്ങളും പ്രതിഭകളും മാറ്റുരയ്‌ക്കും.

നാളെ രാവിലെ 8 നും 9 നും ഇടയിലായി മത്സരാർഥികൾ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കി ചെസ്റ്റ് നമ്പറുകൾ കൈപ്പറ്റേണ്ടതാണ്. രവിലെ 9.30 നു പരിപാടികള്‍ ആരംഭിക്കും.

വൈകുന്നേരം നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ മുഖ്യാതിഥികളായ രാജമാണിക്യം ഐഎഎസ്, നിശാന്തിനി ഐപിഎസ് എന്നിവർ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും.

ഭാരതീയ ഹൈന്ദവ ദർശനങ്ങളെ അടിസ്ഥാനമാക്കി ഒരുക്കുന്ന ഈ കലാ മാമാങ്കത്തിൽ പങ്കെടുക്കുവാൻ യുകെയിലെ ഹൈന്ദവ സമാജങ്ങളിലെ അംഗങ്ങൾ ഓരോരുത്തരെയും സംഘാടകർ സ്വാഗതം ചെയ്തു.

റിപ്പോർട്ട്:അലക്സ് വർഗീസ്