ഗോൾവെയിൽ ഫുടബോൾ മാമാങ്കം
Friday, July 5, 2019 10:42 PM IST
ഗോൾവേ, അയർലൻഡ്: മലയാളികളുടെ കാൽപ്പന്തു കളിയുടെ ചടുലഭാവങ്ങൾക്കു തീവ്രത പകരാൻ ഗോൾവേ സമൂഹം തയാറായി കഴിഞ്ഞു. ജൂലൈ 20നു (ശനി) രാവിലെ 10 ന് പ്രഥമ GICC കപ്പ് ഉയർത്തുന്നതിനായി ഡബ്ലിൻ, ഗോൾവേ, വാട്ടർഫോർഡ്, കോർക്ക് എന്നിവിടങ്ങളിൽ നിന്നുള്ള പത്ത് പ്രമുഖ ടീമുകൾ ഗോൾവേയിലെ മെർവ്യൂവീലുള്ള മെർവ്യൂ യുണൈറ്റഡ് ഫുട്ബോൾ ക്ലബിന്‍റെ ആസ്ട്രോ ടർഫ് മൈതാനത്ത് ഏറ്റുമുട്ടും.

7 - A സൈഡ് ഫുട്ബോളിന്‍റെ ‌മനോഹാരിതയോടൊപ്പം
വീറും വാശിയും സൗഹൃദവും ആഹ്ലാദവും നിരാശയും സമുന്വയിക്കുന്ന ഈ അസുലഭദിനത്തിലേക്ക് എല്ലാ മലയാളികളെയും കായിക പ്രേമികളെയും കുടുംബ സമേതം സ്വാഗതം ചെയ്യുന്നതായി സംഘടകരായ ഗോൾവേ ഇന്ത്യൻ കൾച്ചറൽ കമ്യൂണിറ്റി (GICC) യുടെ ഭാരവാഹികൾ അറിയിച്ചു.

വിജയികൾക്ക് GICC നൽകുന്ന റോളിംഗ് ട്രോഫിയും കാഷ് അവാർഡും മെഡലുകളും ഉണ്ടായിരിക്കും. റണ്ണേഴ്‌സ് അപ്പ് ടീമിന് ട്രോഫിയും മെഡലുകളും ഗോൾവേയിലെ പ്രമുഖ കാറ്ററിംഗ് സ്ഥാപനമായ കറി ആൻഡ് സ്‌പൈസ് നൽകുന്ന കാഷ് അവാർഡും ഉണ്ടായിരിക്കും.
കൂടാതെ ടോപ് സ്കോറർ, ബെസ്റ്റ് ഗോൾ കീപ്പർ അവാർഡുകളും ഉണ്ടായിരിക്കും.

ഇന്ത്യൻ ഭക്ഷണവും ഇന്ത്യൻ വിഭവങ്ങളും ചായ, കോഫീ എന്നിവയും അന്നേ ദിവസം ലഭ്യമാണ്. ലക്കി ഡിപ് ഡ്രോയിലൂടെ കാണികൾക്കായി മറ്റ് സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്.

വിവരങ്ങൾക്ക്: Email: [email protected]
GICC helpline: 0894871183

റിപ്പോർട്ട്:ജയ്സൺ കിഴക്കയിൽ