ഗ്രീ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​തി​പ​ക്ഷം ഭ​ര​ണം പി​ടി​ച്ചെ​ടു​ത്തു
Monday, July 8, 2019 11:19 PM IST
ഏ​ഥ​ൻ​സ്: ഗ്രീ​സി​ൽ ന​ട​ന്ന പൊ​തു തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി ന്യൂ ​ഡെ​മോ​ക്ര​സി ഭ​ര​ണം പി​ടി​ച്ചെ​ടു​ത്തു. കി​രി​യാ​കോ​സ് മി​റ്റ്സോ​റ്റാ​കി​സ് (51) ഗ്രീ​സി​ന്‍റെ പു​തി​യ പ്ര​ധാ​ന​മ​ന്ത്രി​യാ​യി സ​ത്യ പ്ര​തി​ജ്ഞ ചെ​യ്തു അ​ധി​കാ​ര​മേ​റ്റു. സെ​ന്‍റ​ർ റൈ​റ്റ് പാ​ർ​ട്ടി​യാ​യ ന്യൂ ​ഡെ​മോ​ക്ര​സി​ക്ക് 39.8 ശ​ത​മാ​നം വോ​ട്ടാ​ണ് കി​ട്ടി​യ​ത്. പു​തി​യൊ​രു ഗ്രീ​സ് കെ​ട്ടി​പ്പെ​ടു​ക്കു​മെ​ന്ന പ്ര​ഖ്യാ​പ​ന​ത്തോ​ടെ​യാ​ണ് മി​റ്റ്സോ​റ്റാ​കി​സ് അ​ധി​കാ​ര​മേ​റ്റ​ത്. ആ​കെ​യു​ള്ള 300 സീ​റ്റി​ൽ 158 സീ​റ്റു​ക​ൾ ന്യൂ ​ഡ​മോ​ക്ര​സി നേ​ടി​യ​പ്പോ​ൾ പ്ര​ധാ​ന​മ​ന്ത്രി 86 സീ​റ്റു​ക​ളാ​ണ് സി​പ്രാ​സി​ന്‍റെ ക​ക്ഷി​യ്ക്ക് ല​ഭി​ച്ച​ത്.

കു​റ​ഞ്ഞ നി​കു​തി, പൊ​തു​സേ​വ​ന​ങ്ങ​ളു​ടെ സ്വ​കാ​ര്യ​വ​ൽ​ക്ക​ര​ണം, കൂ​ടു​ത​ൽ പ​ണം രാ​ജ്യ​ത്ത് വീ​ണ്ടും നി​ക്ഷേ​പി​ക്കാ​ൻ അ​നു​വ​ദി​ക്കു​ന്ന ഗ്രീ​സി​ലെ ക​ട​ക്കാ​രു​മാ​യി വീ​ണ്ടും ച​ർ​ച്ച ന​ട​ത്താ​നു​ള്ള പ​ദ്ധ​തി​ക​ൾ എ​ന്നി​വ ഭ​ര​ണ​വാ​ഗ്ദാ​ന​മാ​യി അ​ദ്ദേ​ഹം ന​ൽ​കി​ക്ക​ഴി​ഞ്ഞു.

ഗ്രീ​ക്ക് ജ​ന​ത അ​ഭി​വൃ​ദ്ധി പ്രാ​പി​ക്കാ​ൻ ഞാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു. ഒ​പ്പം ക​ട​ക്കെ​ണി​യി​ൽ നി​ന്നും മ​ട​ങ്ങി​വ​രാ​നും ഞാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്ന് അ​ദ്ദേ​ഹം അ​നു​ഭാ​വി​ക​ളോ​ട് പ​റ​ഞ്ഞു.

മി​റ്റ്സോ​റ്റാ​കി​സി​ന്‍റെ വ്യ​ക്ത​മാ​യ വി​ജ​യ​ത്തെ യൂ​റോ​പ്യ​ൻ ക​മ്മീ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ജീ​ൻ ക്ലോ​ഡ് ജു​ങ്ക​ർ അ​ഭി​ന​ന്ദി​ച്ചു.

31.6 ശ​ത​മാ​നം വോ​ട്ടാ​ണ് പ്ര​ധാ​ന​മ​ന്ത്രി അ​ല​ക്സി സി​പാ​ര​സി​ന്‍റെ ഭ​ര​ണ​ക​ക്ഷി​യാ​യ ഇ​ട​തു​പ​ക്ഷ സൈ​റി​സ പാ​ർ​ട്ടി​ക്കു ല​ഭി​ച്ച​ത്. ഫ​ല​പ്ര​ഖ്യാ​പ​ന​ത്തോ​ടെ അ​ദ്ദേ​ഹം പ​രാ​ജ​യം സ​മ്മ​തി​ച്ചു. 57 ശ​ത​മാ​നം പേ​ർ മാ​ത്ര​മാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് ചെ​യ്ത​ത്. ഗ്രീ​സി​ന്‍റെ ച​രി​ത്ര​ത്തി​ലെ ത​ന്നെ ഏ​റ്റ​വും കു​റ​ഞ്ഞ പോ​ളിം​ഗ് ശ​ത​മാ​ന​മാ​ണി​ത്.

ചെ​ല​വു​ചു​രു​ക്ക​ൽ അ​വ​സാ​നി​പ്പി​ക്കു​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്ത് അ​ല​ക്സി​സ് സി​പ്രാ​സി​ന്‍റെ ഇ​ട​തു​പ​ക്ഷ സി​രി​സ പാ​ർ​ട്ടി അ​ധി​കാ​ര​ത്തി​ൽ വ​ന്ന​തി​ന് നാ​ലു വ​ർ​ഷ​ത്തി​ന് ശേ​ഷ​മാ​ണ് വി​ജ​യം. അ​ന്താ​രാ​ഷ്ട്ര ജാ​മ്യ​ത്തി​ന് പ​ക​ര​മാ​യി ക​ടു​ത്ത സാ​ന്പ​ത്തി​ക ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് വോ​ട്ട​ർ​മാ​ർ സി​രി​സ​യെ​ക്കെ​തി​രേ തി​രി​യാ​ൻ തു​ട​ങ്ങി. തൊ​ഴി​ലി​ല്ലാ​യ്മ​യും ചു​രു​ങ്ങു​ന്ന സ​ന്പ​ദ്വ്യ​വ​സ്ഥ​യും പി​ന്തു​ണ​യെ കൂ​ടു​ത​ൽ ത​ക​ർ​ത്തു.

1990 ക​ളു​ടെ തു​ട​ക്ക​ത്തി​ൽ മി​റ്റ്സോ​റ്റാ​കി​സ് പി​താ​വ് കോ​ണ്‍​സ്റ്റാ​ന്‍റി​നോ​സ് മി​റ്റ്സോ​റ്റാ​കി​സ് പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്നു.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ