ഷഷ്ഠിപൂര്‍ത്തി ആഘോഷിച്ചു
Wednesday, July 10, 2019 10:33 PM IST
ന്യൂഡൽഹി: ആർകെ പുരം സെന്‍റ്പീറ്റേഴ്സ് സീറോ മലബാർ ഇടവകയിൽ കഴിഞ്ഞ ഏഴു വർഷങ്ങളായി വികാരിയായി സേവനം ചെയ്തുവരുന്ന റവ. ഡോ. പീയൂസ് മലേക്കണ്ടത്തിൽ ഷഷ്ഠിപൂർത്തി ആഘോഷിച്ചു. കോതമംഗലം രൂപതാംഗമാണ്ഫാ. പീയൂസ്. പാരീഷ് കൗണ്‍സിൽ അംഗങ്ങളുടെ നേതൃത്വത്തിൽ സെന്‍റ് പീറ്റേഴ്സ് ഭവനിലും, കൂടാതെ ഇടവകയുടെ നേതൃത്വത്തിൽ സെന്‍റ് തോമസ് ദേവാലയത്തിലും ആഘോഷിച്ചു. ഇടവകയിലെ വിവിധ ഭക്തസംഘടനകൾ സമ്മാനങ്ങൾ നൽകി ആദരിച്ചു.