വി​മാ​ന യാ​ത്ര​ക്കാ​ർ​ക്ക് ഇ​ക്കോ ടാ​ക്സ് ഏ​ർ​പ്പെ​ടു​ത്താ​ൻ ഫ്രാ​ൻ​സ്
Wednesday, July 10, 2019 10:53 PM IST
പാ​രീ​സ്: ഫ്രാ​ൻ​സി​ൽ വി​മാ​ന യാ​ത്ര​ക്കാ​ർ​ക്ക് ഇ​ക്കോ ടാ​ക്സ് ഏ​ർ​പ്പെ​ടു​ത്താ​ൻ ആ​ലോ​ച​ന. ഫ്രാ​ൻ​സി​ലെ എ​ല്ലാ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ നി​ന്നും പു​റ​പ്പെ​ടു​ന്ന വി​മാ​ന​ങ്ങ​ൾ​ക്കാ​ണ് നി​കു​തി ചു​മ​ത്തു​ക. ഇ​ത് യാ​ത്ര​ക്കാ​ർ ത​ന്നെ വ​ഹി​ക്കേ​ണ്ടി വ​രും.

ഇ​തു​വ​ഴി 2020നു​ള്ളി​ൽ 180 മി​ല്യ​ൻ ഡോ​ള​ർ സ​മാ​ഹ​രി​ക്കാ​മെ​ന്നാ​ണ് ഗ​താ​ഗ​ത മ​ന്ത്രി എ​ലി​സ​ബ​ത്ത് ബോ​ണ്‍ പ​റ​യു​ന്ന​ത്. ടി​ക്ക​റ്റ് നി​ര​ക്കി​ന് ആ​നു​പാ​തി​ക​മാ​യി​രി​ക്കും നി​കു​തി.

യൂ​റോ​പ്യ​ൻ യൂ​ണി​യ​നു​ള്ളി​ലു​ള്ള ഇ​ക്കോ​ണ​മി ക്ലാ​സ് ടി​ക്ക​റ്റു​ക​ൾ​ക്ക് ഒ​ന്ന​ര യൂ​റോ ആ​യി​രി​ക്കും ഈ​ടാ​ക്കു​ക. യൂ​റോ​പ്യ​ൻ യൂ​ണി​യ​നു പു​റ​ത്തേ​ക്കു​ള്ള ബി​സി​ന​സ് ക്ലാ​സ് ടി​ക്ക​റ്റു​ക​ൾ​ക്ക് 18 യൂ​റോ​യും. പു​റ​ത്തേ​ക്കു പോ​കു​ന്ന വി​മാ​ന​ങ്ങ​ൾ​ക്കു മാ​ത്ര​മാ​യി​രി​ക്കും ഇ​തു ബാ​ധ​കം. ലാ​ൻ​ഡ് ചെ​യ്യു​ന്ന​വ​യ്ക്ക് ബാ​ധ​ക​മാ​യി​രി​ക്കി​ല്ലെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ