ബ്രെ​ക്സി​റ്റ് തീ​രു​മാ​ന​ത്തി​ൽ​നി​ന്ന് യു​കെ പി​ൻ​മാ​റു​മെ​ന്നു ലെ​യ​ൻ
Thursday, July 11, 2019 11:37 PM IST
ബ്ര​സ​ൽ​സ്: യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ അം​ഗ​ത്വം ഉ​പേ​ക്ഷി​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ൽ യു​കെ പി​ൻ​മാ​റു​മെ​ന്നു ത​ന്നെ​യാ​ണ് ഇ​പ്പോ​ഴും ത​ന്‍റെ പ്ര​തീ​ക്ഷ​യെ​ന്ന് യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ ക​മ്മി​ഷ​ന്‍റെ നി​യു​ക്ത അ​ധ്യ​ക്ഷ ഉ​ർ​സു​ല വോ​ൻ ഡെ​ർ ലെ​യ​ൻ. നി​ല​വി​ൽ ജ​ർ​മ​ൻ പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി​യാ​യ അ​വ​ർ യൂ​റോ​പ്യ​ൻ പാ​ർ​ല​മെ​ന്‍റം​ഗ​ങ്ങ​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്യ​വേ​യാ​ണ് പ്ര​തീ​ക്ഷ പ​ങ്കു​വ​ച്ച​ത്.

കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം നേ​രി​ടാ​നു​ള്ള കൂ​ടു​ത​ൽ ഫ​ല​പ്ര​ദ​മാ​യ ന​ട​പ​ടി​ക​ളും, ബ്ലോ​ക്കി​ൽ കൂ​ടു​ത​ൽ ലിം​ഗ സ​മ​ത്വം ഉ​റ​പ്പാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളും ഉ​ർ​സു​ല എം​ഇ​പി​മാ​ർ​ക്കു വാ​ഗ്ദാ​നം ചെ​യ്തു.

യൂ​റോ​പ്യ​ൻ പാ​ർ​ല​മെ​ന്‍റി​ന്‍റെ അം​ഗീ​കാ​രം ഉ​റ​പ്പാ​യാ​ൽ ന​വം​ബ​ർ ഒ​ന്നി​നാ​ണ് ഉ​ർ​സു​ല ക​മ്മി​ഷ​ൻ അ​ധ്യ​ക്ഷ​യാ​യി ചു​മ​ത​ല​യേ​ൽ​ക്കു​ക. നി​ല​വി​ലു​ള്ള മേ​ധാ​വി ഴാ​ങ് ക്ലോ​ദ് ജ​ങ്ക​ർ​ക്ക് അ​തു​വ​രെ കാ​ലാ​വ​ധി​യു​ണ്ട്.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ