വാ​ൽ​സിം​ഹാം തീ​ർ​ഥാ​ട​നം ജൂ​ലൈ 20 ശ​നി​യാ​ഴ്ച; തി​രു​ക്ക​ർ​മ്മ​ങ്ങ​ൾ രാ​വി​ലെ 9ന് ​ആ​രം​ഭി​ക്കും
Friday, July 12, 2019 10:44 PM IST
വാ​ൽ​സിം​ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന മൂ​ന്നാ​മ​ത് വാ​ൽ​സിം​ഹാം തീ​ർ​ഥാ​ട​നം ജൂ​ലൈ 20 നു ​ശ​നി​യാ​ഴ്ച രാ​വി​ലെ ഒ​ന്പ​തി​നു ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന​യോ​ടെ ആ​രം​ഭി​ക്കും.

പ​രി. അ​മ്മ​യു​ടെ സ​ന്നി​ധേ​യ​ത്തി​ൽ ത​ങ്ങ​ളു​ടെ പ്രാ​ർ​ഥ​ന​യും, മാ​തൃ ഭ​ക്തി​യും സ്നേ​ഹ​വും പ്ര​ക​ട​മാ​ക്കു​വാ​നാ​യി മ​ല​യാ​ളി മാ​തൃ ഭ​ക്ത​ർ നീ​ക്കി​വ​ച്ചി​രി​ക്കു​ന്ന ഈ ​സു​ദി​നം പൂ​ർ​ണ​മാ​യി മാ​തൃ സ​മ​ക്ഷ​ത്തി​ലാ​യി​രി​ക്കു​വാ​നും പ്രാ​ർ​ഥ​ന​യി​ൽ നി​റ​യു​വാ​നും ഏ​വ​രും രാ​വി​ലെ ത​ന്നെ എ​ത്തു​വാ​ൻ ശ്ര​മി​ക്ക​ണ​മെ​ന്ന് മാ​ർ സ്രാ​ന്പി​ക്ക​ൽ അ​ഭ്യ​ർ​ത്ഥി​ച്ചു.​തു​ട​ർ​ന്ന് മ​രി​യ​ൻ പ്ര​ഘോ​ഷ​ണ പ്ര​സം​ഗം പ്ര​മു​ഖ ധ്യാ​ന ഗു​രു​വും, ഡി​വൈ​ൻ റി​ട്രീ​റ് സെ​ന്‍റ​ർ ഡ​യ​റ​ക്ട​റു​മാ​യ ഫാ. ​ജോ​ർ​ജ് പ​ന​ക്ക​ൽ വി​സി ന​ട​ത്തും.

മ​രി​യ​ൻ പ്ര​ഘോ​ഷ​ണ​ത്തി​നു ശേ​ഷം കു​ട്ടി​ക​ളെ അ​ടി​മ​വ​യ്ക്കു​ന്ന​തി​നും തു​ട​ർ​ന്ന് ഭ​ക്ഷ​ണ​ത്തി​നു​ള്ള ഇ​ട​വേ​ള​യു​മാ​ണ്. 12.45നു ​മ​രി​യ​ൻ തീ​ർ​ഥാ​ട​നം ആ​രം​ഭി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞു 2.45നു ​മാ​ർ സ്രാ​ന്പി​ക്ക​ലി​ന്‍റെ മു​ഖ്യ കാ​ർ​മ്മി​ക​ത്വ​ത്തി​ൽ ആ​ഘോ​ഷ​പൂ​ർ​വ​മാ​യ സ​മൂ​ഹ​ബ​ലി അ​ർ​പ്പി​ക്കും. വി​കാ​രി ജ​ന​റാ​ളു​മാ​രാ​യ ഫാ. ​ആ​ന്‍റ​ണി ചു​ണ്ട​ലി​ക്കാ​ട്ട്, ഫാ.​ജോ​ർ​ജ് ചേ​ല​ക്ക​ൽ, ഫാ. ​ജി​നോ അ​രീ​ക്കാ​ട്ട് എ​ന്നി​വ​രോ​ടൊ​പ്പം യു​കെ യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി അ​ജ​പാ​ല​ന ശു​ശ്രു​ഷ നി​ർ​വ​ഹി​ക്കു​ന്ന സീ​റോ മ​ല​ബാ​ർ വൈ​ദി​ക​രും സ​ഹ​കാ​ർ​മ്മി​ക​രാ​വും.

മാ​തൃ​ഭ​ക്ത​ർ​ക്കാ​യി​മി​ത​മാ​യ നി​ര​ക്കി​ൽ സ്വാ​ദി​ഷ്ട​മാ​യ കേ​ര​ളീ​യ ചൂ​ട​ൻ ഭ​ക്ഷ​ണ വി​ത​ര​ണ​ത്തി​ന് വി​വി​ധ കൗ​ണ്ട​റു​ക​ൾ അ​ന്നേ ദി​വ​സം തു​റു​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​ണ്.

ഏ​റ്റ​വും ശ​ക്ത​യാ​യ മ​ധ്യ​സ്ഥ പ​രി. മാ​താ​വി​ന്‍റെ സം​ര​ക്ഷ​ണ​ത്തി​നാ​യി മാ​തൃ​ഭ​ക്ത​ർ ഏ​വ​രും ജൂ​ലൈ 20 നു ​പ്രാ​ർ​ഥി​ച്ചൊ​രു​ങ്ങി തീ​ർ​ഥാ​ട​ന​ത്തി​ൽ പ​ങ്കു ചേ​രു​വാ​നും മാ​തൃ കൃ​പ​യും, അ​നു​ഗ്ര​ഹ​ങ്ങ​ളും, സം​ര​ക്ഷ​ണ​വും പ്രാ​പി​ക്കു​വാ​നും തോ​മ​സ് പാ​റ​ക്ക​ണ്ട​ത്തി​ൽ അ​ച്ച​ൻ, ജോ​സ് അ​ന്ത്യാം​കു​ളം അ​ച്ച​ൻ എ​ന്നി​വ​ർ ഏ​വ​രെ​യും ഹൃ​ദ​യ​പൂ​ർ​വം സ്വാ​ഗ​തം ചെ​യ്യു​ന്നു.

തീ​ർ​ത്ഥാ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ട്ര​സ്റ്റി​മാ​രാ​യ ടോ​മി പാ​റ​ക്ക​ൽ 07883010329, നി​താ ഷാ​ജി 07443042946 എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ടു​വാ​ൻ താ​ൽ​പ​ര്യ​പ്പെ​ടു​ന്നു.

THE BASILICA OF OUR LADY OF WALSINGHAM, HOUGHTON ST.GILES
NORFOLK, LITTLE WALSINGHAM, NR22 6AL

റി​പ്പോ​ർ​ട്ട്: അ​പ്പ​ച്ച​ൻ ക​ണ്ണ​ൻ​ചി​റ