ബോ​റി​സ് ജോ​ണ്‍​സ​ൻ ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി​യാ​കു​മെ​ന്ന് അ​ഭി​പ്രാ​യ സ​ർ​വേ​ക​ൾ
Friday, July 12, 2019 10:55 PM IST
ല​ണ്ട​ൻ: ക​ണ്‍​സ​ർ​വേ​റ്റീ​വ് പാ​ർ​ട്ടി നേ​തൃ​സ്ഥാ​ന​ത്തേ​ക്കും അ​തു​വ​ഴി ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി സ്ഥാ​ന​ത്തേ​ക്കും മ​ത്സ​രി​ക്കു​ന്ന ബോ​റി​സ് ജോ​ണ്‍​സ​ണ്‍ ബ​ഹു​ദൂ​രം മു​ന്നി​ലാ​ണെ​ന്ന് അ​ഭി​പ്രാ​യ സ​ർ​വേ​ക​ളി​ൽ സൂ​ച​ന.

മു​ൻ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി​യും ല​ണ്ട​ൻ മു​ൻ മേ​യ​റു​മാ​യ ബോ​റി​സി​ന്‍റെ എ​തി​രാ​ളി ഇ​പ്പോ​ഴ​ത്തെ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി ജെ​റ​മി ഹ​ണ്ടാ​ണ്. ജോ​ണ്‍​സ​ണ്‍ നാ​ലി​ൽ മൂ​ന്നു​ഭാ​ഗം വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ൽ ഹ​ണ്ടി​നെ തോ​ൽ​പ്പി​ക്കു​മെ​ന്നാ​ണ് സ​ർ​വേ​ക​ളി​ൽ കാ​ണു​ന്ന​ത്.

ബ്രെ​ക്സി​റ്റ് വി​ഷ​യ​ത്തി​ൽ പാ​ർ​ട്ടി​നേ​താ​വും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ തെ​രേ​സാ മേ​യ് രാ​ജി​വ​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് പ്ര​ധാ​ന​മ​ന്ത്രി തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. എം​പി​മാ​ർ​ക്കി​ട​യി​ൽ ന​ട​ത്തി​യ വോ​ട്ടെ​ടു​പ്പി​ൽ മ​റ്റു എ​ട്ടു സ്ഥാ​നാ​ർ​ഥി​ക​ളും പി​ന്ത​ള്ള​പ്പെ​ട്ടു പോ​യി​രു​ന്നു. ശേ​ഷി​ക്കു​ന്ന ര​ണ്ടു പേ​രെ തെ​ര​ഞ്ഞെ​ടു​ക്കാ​ൻ പാ​ർ​ട്ടി അം​ഗ​ങ്ങ​ളാ​ണ് വോ​ട്ട് ചെ​യ്യു​ന്ന​ത്.

അ​ഭി​പ്രാ​യ​സ​ർ​വേ ഫ​ല​മ​നു​സ​രി​ച്ച് 74 ശ​ത​മാ​നം പാ​ർ​ട്ടി അം​ഗ​ങ്ങ​ൾ ജോ​ണ്‍​സ​ണി​നെ പി​ന്താ​ങ്ങു​ന്പോ​ൾ 26 ശ​ത​മാ​നം മാ​ത്ര​മാ​ണ് ഹ​ണ്ടി​നോ​ടൊ​പ്പ​മു​ള്ള​ത്. ജൂ​ലൈ 23ന് ​ഫ​ലം പു​റ​ത്തു​വ​രും.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ