ഗ​ൾ​ഫ് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് പു​ര​സ്കാ​രം
Friday, July 12, 2019 11:10 PM IST
റി​യാ​ദ്: പ്ര​ഥ​മ ഇ​സ​ഡ് കെ. ​ടെ​ക്കോ ലാ​ന ടെ​ക്നോ​ള​ജീ​സ് ഡ്രീം​സ് & ഡ്രീം​സ് മാ​ധ്യ​മ പു​ര​സ്കാ​ര​ങ്ങ​ൾ ഗ​ൾ​ഫി​ലെ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്ക്. മ​ല​യാ​ള മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്കും ടെ​ലി​വി​ഷ​ൻ പ്രോ​ഗ്രാ​മു​ക​ൾ​ക്കും ഏ​ർ​പ്പെ​ടു​ത്തി​യ പു​ര​സ്കാ​ര​ങ്ങ​ൾ​ക്ക് മു​സാ​ഫി​ർ, മ​ല​യാ​ളം ന്യൂ​സ് (പ്ര​വാ​സി എ​ഡി​റ്റ​ർ), ഷം​നാ​ദ് ക​രു​നാ​ഗ​പ്പ​ള്ളി, ജീ​വ​ൻ ടി​വി സൗ​ദി ബ്യൂ​റോ ചീ​ഫ് (പ്ര​വാ​സി റി​പ്പോ​ർ​ട്ട​ർ) എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

ഓ​ഗ​സ്റ്റ് ആ​ദ്യ​വാ​രം തി​രു​വ​ന​ന്ത​പു​രം ടാ​ഗോ​ർ സെ​ന്‍റ​ർ ഹാ​ളി​ൽ വ​ച്ചു ന​ട​ത്തു​ന്ന വ​ർ​ണ​ശ​ബ​ള​മാ​യ ച​ട​ങ്ങി​ൽ അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്യും. പ്ര​വാ​സ ലോ​ക​ത്തെ സാ​മൂ​ഹ്യ​വും സാം​സ്കാ​രി​ക​വു​മാ​യ സ​മ​ഗ്ര സം​ഭാ​വ​ന​ക​ൾ​ക്ക് ഡോ. ​ഷി​ബു മാ​ത്യു​വി​നും, ആ​തു​ര സേ​വ​ന രം​ഗ​ത്തെ സം​ഭാ​വ​ന​ക​ൾ​ക്ക് ഡോ. ​അ​ബ്ദു​ൽ മ​ജീ​ദ് ചി​ങ്ങോ​ലി​ക്കും ജീ​വ​കാ​രു​ണ്യ രം​ഗ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഷി​ഹാ​ബ് കൊ​ട്ടു​കാ​ടി​നും പ്ര​വാ​സി ക​ർ​മ്മ​പു​ര​സ്കാ​രം ന​ൽ​കി ആ​ദ​രി​ക്കു​മെ​ന്ന് ജൂ​റി ചെ​യ​ർ​മാ​ൻ ആ​ർ. ശ്രീ​ക​ണ്ഠ​ൻ നാ​യ​ർ (മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ, ഇ​ൻ​സൈ​റ്റ് മീ​ഡി​യ​സി​റ്റി) അ​റി​യി​ച്ചു. സ​മ​ഗ്ര സം​ഭാ​വ​ന​യ്ക്കു​ള്ള പു​ര​സ്കാ​ര​ങ്ങ​ൾ ശ​ശി​കു​മാ​റി​നും (ടെ​ലി​വി​ഷ​ൻ) തോ​മ​സ് ജേ​ക്ക​ബി​നും (പ​ത്ര​മാ​ധ്യ​മം) ല​ഭി​ച്ചു.

ടെ​ലി​വി​ഷ​ൻ രം​ഗ​ത്തെ മി​ക​ച്ച വാ​ർ​ത്താ അ​വ​താ​ര​ക​ൻ : ടി.​എം.​ഹ​ർ​ഷ​ൻ (24 ന്യൂ​സ്), വാ​ർ​ത്താ അ​വ​താ​ര​ക: അ​ള​ക​ന​ന്ദ (ഏ​ഷ്യാ​നെ​റ്റ് ന്യൂ​സ്), ന്യൂ​സ് മോ​ഡ​റേ​റ്റ​ർ : എം.​വി.​നി​കേ​ഷ് കു​മാ​ർ (റി​പ്പോ​ർ​ട്ട​ർ ടി​വി), അ​ഭി​മു​ഖ പ​രി​പാ​ടി അ​വ​താ​ര​ക​ൻ : ജോ​ണി ലൂ​ക്കോ​സ് (മ​ല​യാ​ള മ​നോ​ര​മ), റി​പ്പോ​ർ​ട്ട​ർ : ഷീ​ജ, കൈ​ര​ളി ടി​വി, അ​ന്വേ​ഷ​ണാ​ത്മ​ക റി​പ്പോ​ർ​ട്ട​ർ : മു​ഹ​മ്മ​ദ് അ​സ്ലം, മീ​ഡി​യ വ​ണ്‍, വി​മ​ർ​ശ​നാ​ത്മ​ക ഹാ​സ്യ​പ​രി​പാ​ടി : ധിം ​ത​രി​കി​ട തോം (​മാ​തൃ​ഭൂ​മി ന്യൂ​സ്), സാ​മൂ​ഹ്യ​ക്ഷേ​മ പ​രി​പാ​ടി : കാ​ഴ്ച്ച​പ്പ​തി​പ്പ്, സു​ബി​ത സു​കു​മാ​ർ (ജീ​വ​ൻ ടി​വി), വീ​ഡി​യോ​ഗ്രാ​ഫ​ർ : ക​ണ്ണ​ൻ പ്ര​സ​ന്ന​ൻ (ന്യൂ​സ് 18 കേ​ര​ളം), അ​വ​താ​ര​ക​ൻ (പ്രോ​ഗ്രാം): ഡോ.​അ​രു​ണ്‍ കു​മാ​ർ (24 ന്യൂ​സ്), അ​വ​താ​ര​ക (പ്രോ​ഗ്രാം) : ധ​ന്യാ വ​ർ​മ്മ (ക​പ്പ ടി​വി), ജ​ന​പ്രി​യ പ​രി​പാ​ടി : ടോ​പ്പ് സിം​ഗ​ർ (ഫ്ള​വേ​ഴ്സ് ടി​വി), റി​യാ​ലി​റ്റി ഷോ: ​സ​രി​ഗ​മ (സീ ​കേ​ര​ളം), കോ​മ​ഡി പ​രി​പാ​ടി : കോ​മ​ഡി സ്റ്റാ​ർ​സ് (ഏ​ഷ്യാ​നെ​റ്റ്), സം​ഗീ​ത പ​രി​പാ​ടി : മ്യൂ​സി​ക് മേ​ജോ (ക​പ്പ ടി​വി), ജ​ന​പ്രി​യ അ​വ​താ​ര​ക​ർ : മാ​ത്തു​ക്കു​ട്ടി & രാ​ജ് ക​ലേ​ഷ് (മ​ഴ​വി​ൽ മ​നോ​ര​മ), ജ​ന​പ്രി​യ അ​വ​താ​ര​ക : അ​ശ്വ​തി (സീ ​ടി​വി), മി​ക​ച്ച ഡി​ബേ​റ്റ് : ജ​നം ഡി​ബേ​റ്റ്, ജ​നം ടി​വി, ആ​രോ​ഗ്യ പ​രി​പാ​ടി: ഡോ​ക്ട​ർ ലൈ​വ് (ഏ​ഷ്യ​നൈ​റ​റ്), മ​റ്റു പു​ര​സ്കാ​ര​ങ്ങ​ളി​ൽ റി​പ്പോ​ർ​ട്ട​ർ : സു​ജി​ത്ത് നാ​യ​ർ (മ​ല​യാ​ള മ​നോ​ര​മ), സ്റ്റി​ൽ ഫോ​ട്ടോ​ഗ്രാ​ഫ​ർ : സി​ദ്ദി​ഖു​ൽ അ​ക്ബ​ർ (മാ​തൃ​ഭൂ​മി), കാ​ർ​ട്ടൂ​ണി​സ്റ്റ് : ഗോ​പീ​കൃ​ഷ്ണ​ൻ (മാ​തൃ​ഭൂ​മി), അ​ന്വേ​ഷ​ണാ​ത്മ​ക റി​പ്പോ​ർ​ട്ട് : എ​സ്. നാ​രാ​യ​ണ​ൻ (മം​ഗ​ളം), ഓ​ണ്‍​ലൈ​ൻ ചാ​ന​ൽ : സ്മാ​ർ​ട്ട് പി​ക്സ് മീ​ഡി​യ, റേ​ഡി​യോ ജോ​ക്കി : കി​ടി​ല​ൻ ഫി​റോ​സ് (ബി​ഗ് എ​ഫ്.​എം) എ​ന്നി​വ​ർ​ക്കാ​ണ്.