ജർമനിയിൽ മാർ ഇവാനിയോസ് ഫെസ്റ്റ് 14 ന്
Saturday, July 13, 2019 8:43 PM IST
ഫ്രാങ്ക്ഫർട്ട്: പുനരൈക്യ ശിൽപിയും സീറോ മലങ്കര സഭയുടെ തലവനുമായ ദൈവദാസൻ മാർ ഈവാനിയോസ് മെത്രാപ്പോലീത്തായുടെ അറുപത്തിയാറാമത് ഓർമപ്പെരുന്നാൾ ജർമനിയിലെ മലങ്കര കത്തോലിക്കാ സമൂഹത്തിന്‍റെ ആഭിമുഖ്യത്തിൽ വിവിധ സ്ഥലങ്ങളിൽ നടത്തുന്നു.

ജൂലൈ 14ന് (ഞായർ) ഉച്ചകഴിഞ്ഞ് 3 ന് ക്രേഫെൽഡിലെ സെന്‍റ ജോഹാൻ ബാപ്റ്റിസ്റ്റ് ദേവാലയത്തിൽ (Johannesplatz 40,47805 Krefeld) തിരുക്കർമങ്ങൾ ആരംഭിക്കും.
വിവിരങ്ങൾക്ക് : മാർക്കസ് 021115803640, ഫാ.വർഗീസ് 02151 394500.

അന്നേ ദിവസം ഹൈഡൽബർഗിൽ ഉച്ചകഴിഞ്ഞ് 3.30 ന് ആൾട്ടെ കാത്തലിക് ദേവാലയത്തിൽ(Alte Katholische Kirche Klostergasse 69123 Heidelberg – Wieblingen) തിരുക്കർമങ്ങൾ ആരംഭിക്കും.

വിവരങ്ങൾക്ക്: ഫാ.ഐസക് 06221470141, ചരിവുപറന്പിൽ 072746229.

21 ന് (ഞായർ) വൈകുന്നേരം നാലിന് ഹെർണെയിലെ സെന്‍റ് ലൗറന്‍റിയൂസ് ദേവാലയത്തിൽ ( St. Laurentius Kirche, Haupt str. 317, 44649 Herne(Wanne-Eickel).ആണ് തിരുക്കർമങ്ങൾ.

വിവരങ്ങൾക്ക് : ഒറ്റത്തെങ്ങിൽ 052526863942, ചെറുതോട്ടുങ്കൽ 0201 480176

തിരുക്കർമ്മങ്ങളിലേയ്ക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി ജർമനിയിലെ മലങ്കരസഭാ കോഓർഡിനേറ്റർ ഫാ.സന്തോഷ് തോമസ് അറിയിച്ചു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ