ജിഎംഎഫ് അവാർഡുകൾ പ്രഖ്യാപിച്ചു
Saturday, July 13, 2019 9:17 PM IST
ബർലിൻ: ജർമനി ആസ്ഥാനമായുള്ള ഗ്ലോബൽ മലയാളി ഫെഡറേഷൻ
(ജിഎംഎഫ്) അന്താരാഷ്ട്ര പ്രവാസി അവാർഡുകൾ പ്രഖ്യാപിച്ചു.

ഈ വർഷത്തെ ഫിലിം ആൻഡ് കൾച്ചറൽ അവാർഡിന് ഹോളിവുഡ് സംവിധായകനും ഏരീസ് ഗ്രൂപ്പ് സിഇഒയും ഇൻഡിവുഡ് സ്ഥാപക ഡയറക്ടറുമായ സോഹൻ റോയ് (ദുബായ്), ബെസ്റ്റ് സ്കോളർ എക്സലൻസ് ആൻഡ് ഫിലാന്ത്രോപ്പിസ്റ്റ് അവാർഡിന് ഡോ.ജോസ് വി. ഫിലിപ്പ്(ഇറ്റലി), ഹ്യൂമൻ ഡെവലപ്മെന്‍റ് അവാർഡിന് ഡോ. കെ.തോമസ് ജോർജ് (ഇന്ത്യ) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.

ജൂലൈ 20 മുതൽ 24 വരെ കൊളോണ്‍ നഗരത്തിനടുത്തുള്ള ഐഫലിലെ ഡാലം ബിൽഡൂംഗ്സ് സെന്‍ററിൽ നടക്കുന്ന ജിഎംഎഫിന്‍റെ മുപ്പതാമത് വാർഷികാഘോഷ സമ്മേളനത്തിൽ അവാർഡുകൾ സമ്മാനിക്കുമെന്ന് ഗ്ളോബൽ ചെയർമാൻ പോൾ ഗോപുരത്തിങ്കൽ അറിയിച്ചു.

സോഹൻ റോയ്

മറൈൻ എൻജിനിയറായി കരിയർ ആരംഭിച്ച സോഹൻ റോയ് ദേശീയ അന്തർദേശീയ അംഗീകാരങ്ങൾ കരസ്ഥമാക്കിയ 2011 ലെ ഹോളിവുഡ് ചിത്രം ഡാം 999 ന്‍റെ സംവിധായകനാണ്. 2017 ൽ പുറത്തിറങ്ങിയ ജാലം എന്ന മലയാളം സിനിമയുടെ നിർമാതാവുകൂടിയാണ് റോയ്. ചെറിയ സ്ഥലത്ത് മികച്ച ഡുവൽ 4 കെ മൾട്ടിപ്ലക്സ് സ്ഥാപിക്കുന്ന സംരംഭവും അദ്ദേഹത്തിനുണ്ട്.

മിഡിൽ ഈസ്റ്റിലെ ഷാർജ ആസ്ഥാനമായുള്ള ഏറ്റവും വലിയ മൾട്ടി നാഷണൽ കന്പനികളിൽ ഒന്നായ 1998 ൽ ആരംഭിച്ച ഏരീസ് ഗ്രൂപ്പ് ഓഫ് കന്പനീസിന്‍റെ സ്ഥാപക മേധാവിയും സിഇഒയുമാണ് സോഹൻ റോയ്. അന്തർദ്ദേശീയ തലത്തിൽ 16 രാജ്യങ്ങളിലായി 50 കന്പനികളാണ് ഏരീസ് ഗ്രൂപ്പിനുള്ളത്.

ഫോബ്സ് പട്ടികയിൽ മിഡിൽ ഈസ്റ്റിലെ മികച്ച സംരഭകരിൽ ഒരാളും ന്യൂയോർക്കിലെ ഇന്‍റർനാഷണൽ അക്കാദമി ഓഫ് ടെലിവിഷൻ ആർട്സ് ആൻഡ് സയൻസിലെ മെന്പറുമാണ് സോഹൻ റോയ്.

വേൾഡ് കൗണ്‍സിൽ ഓഫ് കോസ്മോപോളിറ്റൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രീസിന്‍റെ അഡ്വൈസറി ബോർഡ് മെന്പറാണ്. ഇന്ത്യൻ സിനിമയെ ആഗോള നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ ഇന്ത്യൻ ശതകോടീശ്വരന്മാരെ ഒരുമിപ്പിച്ചു കൊണ്ടുള്ള പത്ത് ബില്ല്യണ്‍ യുഎസ്. ഡോളർ പ്രോജക്ടായ ഇൻഡിവുഡ് സോഹൻ റോയിയുടെതാണ്. ഭാര്യ: അഭിനി. ഇവർക്ക് രണ്ട് മക്കൾ.

ഡോ.ജോസ് ഫിലിപ്പ്

ഡോ.ജോസ് ഫിലിപ്പ് വട്ടക്കോട്ടായിൽ ഇറ്റലിയിലെ സാപിയെൻസാ യൂണിവേഴ്സിറ്റിയിൽ (ടമുശലി്വമ ഡിശ്ലൃശെ്യേ) മെഡിസിൻ ഡിപ്പാർട്ട്മെന്‍റിൽ ഇന്‍റർനാഷണൽ ഡിവിഷനിൽ പ്രഫസറാണ്. യൂണിവേഴ്സിറ്റിലെ ആദ്യത്തെ മലയാളി പ്രഫസറും ഇറ്റലിയിലെ ടോർ വെർഗെട്ട യൂണിവേഴ്സിറ്റിയിൽ വിസിറ്റിംഗ് പ്രഫസറുമാണ് ഡോ.ജോസ്.

കണ്ണൂർ ജില്ലയിലെ പയ്യാവൂർ സ്വദേശിയായ ഡോ. ജോസ്, 1987 ലാണ് ഇറ്റലിയിൽ കുടിയേറുന്നത്. റോമിലെ സെന്‍റ് യൂജിനോ ഹോസ്പിറ്റലിൽ യൂറോപ്പിലെ ഏറ്റവും വലിയ ബർണിഗംഗ് ട്രുമാ സെന്‍ററിൽ സ്പെഷ്ലൈസ്ഡ് ടീം അംഗവുമാണ്. ട്രാൻസ് കൾച്ചറൽ നഴ്സിംഗ് ആൻഡ് എമർജൻസി ബേർണിംഗ് കെയറിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയിട്ടുള്ള ഡോ.ജോസ് ഒരു മാധ്യമപ്രവർത്തകൻ കൂടിയാണ്. ഇന്ത്യൻ എക്സ്ക്ളൂസീവിന്‍റെ എംഡിയാണ് അദ്ദേഹം. നിരവധി സെമിനാറുകൾക്ക് ക്ഷണം ലഭിക്കുന്ന ഡോ.ജോസ് ഗാനരചയിതാവും ക്രിസ്തീയ ആൽബം നിർമാതാവും നല്ലൊരു സംഗീതാസ്വാദകനുമാണ്.

2013/2015 കാലഘട്ടത്തിൽ ഇറ്റാലിയൻ സൈനികരുടെ മോചനത്തിനായി ഇറ്റാലിയൻ സർക്കാരിന്‍റെ നോമിനിയായി ഇന്ത്യയിൽ നയതന്ത്ര തലത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ 31 കൊല്ലമായി റോമിലെ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ വളരെ വലിയ പങ്കു വഹിച്ചിട്ടുള്ള ഡോ. ജോസ്, 2007/2008 കാലയളവിൽ അലിക് ഇറ്റലിയുടെ പ്രസിഡന്‍റായും നിരവധി പ്രവാസിക്ഷേമ പദ്ധതികളിലും പങ്കുവഹിച്ചിട്ടുണ്ട്.

ഭാര്യ: എലിസബത്ത് കുറ്റിയാനിക്കര. ഏക മകൻ മാത്യൂസ് വട്ടക്കോട്ടായിൽ ലണ്ടനിൽ വിദ്യാർഥിയാണ്.

ഡോ.തോമസ് ജോർജ്

ഇലക്ട്രോണിക്സ് കമ്യൂണിക്കേഷനിൽ എൻജിനിയറിംഗ് ബിരുദവും എംബിഎ സിസ്റ്റം എന്നതിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിട്ടുള്ള ഡോ.തോമസ് ജോർജ് എംഎസ് സി അപ്ലൈഡ് സൈക്കോളജി, എം ഫിൽ സൈക്കോളജി, എംഫിൽ മാനേജ്മെന്‍റ് എന്നിവയിലും മാസ്റ്റർ ബിരുദവും എൻജിനിയറിംഗ് മാനേജ്മെന്‍റ് വിദ്യാർഥികളുടെ കഴിവുകൾ മെച്ചപ്പെടുത്തുന്നു എന്ന പ്രബന്ധത്തിൽ ഭാരതിയാർ സർവകലാശാലയിൽ നിന്നും ഡോക്ടറേറ്റും സ്വന്തമാക്കിയിട്ടുണ്ട്.

1994 ൽ, ഒരു സ്റ്റാർട്ടപ്പ് സംരംഭകനായി ഒൗദ്യോഗിക ജീവിതം തുടങ്ങിയ അദ്ദേഹം, കംപ്യൂട്ടറുകളുടെ വിൽപ്പനയും സേവനങ്ങളും കൈകാര്യം ചെയ്യുന്ന ഒരു സ്ഥാപനം ആരംഭിച്ചു. പ്രോമ്ന്‍റ് കന്പ്യൂട്ടേഴ്സ് ഇന്ത്യൻ റെയിൽവേയ്ക്കായി ഇന്ത്യയിലെ ഏറ്റവും വലിയ ടച്ച് സ്ക്രീൻ നെറ്റ് വർക്ക് വികസിപ്പിച്ചെടുത്തു. പിന്നീട് 2002 ൽ, സോഫ്റ്റ് സ്കിൽ ട്രെയിനറായി അദ്ദേഹം യുവാക്കൾക്കും വിദ്യാർഥികൾക്കും ഇടയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.ജെസിഐയുടെ ഒരു അന്താരാഷ്ട്ര പരിശീലകനായി 40 രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്.

നിരവധി മാനേജ്മെൻറ് സ്പെഷയലിസ്റ്റുകൾ വ്യാപകമായി ശിപാർശ ചെയ്യുന്ന ആറു ദിവസത്തെ ജീവിത നൈപുണ്യ പരിശീലന പരിപാടിയായ ടേണിംഗ് പോയിന്‍റിന്‍റെ പ്രധാന ഉപദേഷ്ടാവായി ഇതിനോടകം 290ലധികം ബാച്ചുകൾ നടത്തിയിട്ടുണ്ട്. ലോകത്തിലെ ’ദൈർഘ്യമേറിയ ബിസിനസ് പാഠങ്ങൾ’ നൽകി അദ്ദേഹം ഗിന്നസ് റിക്കാർഡിനും ഉടമയായിട്ടുണ്ട്.

ലീഡ് കോളേജ് ഓഫ് മാനേജ്മെന്‍റ് എന്ന സ്ഥാപനത്തിന്‍റെ സ്ഥാപകരിൽ ഒരാളായ ഡോ.തോമസ് യുവ മാനേജർമാരെ വികസിപ്പിക്കുന്നതിലുള്ള പ്രാഗൽഭ്യത്തിന് The National Institute of Personal Management (NIPM) മികച്ച Institution Builder അവാർഡ് നൽകി ആദരിച്ചിരുന്നു. നിലവിൽ LEAD College of Management ന്‍റെ ഡയറക്ടറാണ് ഡോ. തോമസ് NIPM പാലക്കാടിന്‍റെ ചെയർമാനും Association of Self-Financing Management Institutions in Kerala) എക്സിക്യൂട്ടീവ് അംഗവും, Association of Management Institutions under Calicut University) സെക്രട്ടറിയും Victims, Sensitisation, Welfare and Assistance) ട്രഷററുമായ ഡോ.തോമസ്, ഒട്ടനവധി മറ്റു പുരസ്കാരങ്ങൾക്കും അർഹനായിട്ടുണ്ട്.

റിപ്പോർട്ട്:ജോസ് കുന്പിളുവേലിൽ