രോഹിണി ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തില്‍ പൂജയും പ്രാര്‍ത്ഥനാലാപനവും
Sunday, July 14, 2019 5:03 PM IST
ന്യൂഡല്‍ഹി: എസ്എന്‍ഡിപി യോഗം ഡല്‍ഹി യൂണിയന്റെ കീഴിലെ മയൂര്‍ വിഹാര്‍ ശാഖാ നമ്പര്‍ 4351ന്റെയും വനിതാ വിഭാഗത്തിന്റെയും ബാലജന യോഗത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ രോഹിണി ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തില്‍ ഒരു ദിവസത്തെ പൂജയും പ്രാര്‍ത്ഥനയും അന്നദാനവും നടത്തി.

ക്ഷേത്ര മേല്‍ശാന്തി അഖില്‍ ശാന്തികള്‍ പൂജാദികള്‍ക്ക് കാര്‍മ്മികത്വവും ശാന്തകുമാര്‍ പ്രാര്‍ത്ഥന ആലാപനത്തിനും നേതൃത്വം വഹിച്ചു.

പ്രസിഡന്റ് കെ കെ പൊന്നപ്പന്‍, സെക്രട്ടറി സുരേഷ് കെ വാസു, വനിതാ സംഘം പ്രസിഡന്റ് വാസന്തി ജനാര്‍ദ്ദനന്‍, സെക്രട്ടറി ലെയ്‌നാ അനില്‍ കുമാര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: പി.എന്‍. ഷാജി