ഹരിദ്വാർ യാത്ര ജൂലൈ 30ന്
Monday, July 15, 2019 7:53 PM IST
ന്യൂഡൽഹി : മയൂർ വിഹാർ എസ്എൻഡിപി. ശാഖാ നമ്പർ 4351-ന്‍റെ നേതൃത്വത്തിൽ കർക്കിടക വാവ് ദിനത്തിൽ ബലി തർപ്പണത്തിനായി ഹരിദ്വാറിലേക്ക് യാത്ര ഒരുക്കുന്നു.

ജൂലൈ 30ന് (ചൊവ്വ) രാത്രി 10 ന് ചില്ലാ ഡിഡിഎ ഫ്ലാറ്റ്സിൽ നിന്നുമാണ് ബസ് പുറപ്പെടുക. 10.30-ന് മയൂർ വിഹാർ ഫേസ്-2 ൽ എത്തി അവിടെനിന്നും ബുധനാഴ്ച്ച രാവിലെ ഹരിദ്വാറിലെത്തും. ബലി തർപ്പണത്തിനു ശേഷം ബുധനാഴ്ച വൈകുന്നേരം ഡൽഹിയിൽ തിരിച്ചെത്തും.

വിവരങ്ങൾക്ക്: കെ.കെ. പൊന്നപ്പൻ 9871819535, സുരേഷ് കെ. വാസു 9582124968 .

റിപ്പോർട്ട്: പി.എൻ. ഷാജി