ബ്രിസ്ബെനിൽ "ദർശനം 2019' ജൂലൈ 20ന്
Monday, July 15, 2019 9:51 PM IST
ബ്രിസ്ബെൻ: നോർത്ത് സെന്‍റ് അൽഫോൻസ ഇടവകയിലെ സംയുക്ത തിരുനാളിനോടനുബന്ധിച്ച് സെന്‍റ് അൽഫോൻസ കാത്തലിക് കമ്യൂണിറ്റി സംഘടിപ്പിക്കുന്ന അഞ്ചാമത് കൾച്ചറൽ ഫെസ്റ്റിവൽ "ദർശനം 2019' ജൂലൈ 20ന് നടക്കും. ക്രേഗ്സ ലി സ്റ്റേറ്റ് ഹൈസ്കൂൾ ഹാളിൽ (685, ഹാമിൽട്ടൺ റോഡ്, ചെംസൈഡ് വെസ്റ്റ്) വൈകുന്നേരം 5 മുതൽ രാത്രി 8 വരെയാണ് ഫെസ്റ്റ്.

വിവിധ കലാപരിപാടികൾ, ഡാൻസ്, ഡ്രാമകൾ തുടങ്ങിയവ പരിപാടിയുടെ ഭാഗമായിരിക്കും. പ്രമുഖ മന്ത്രിമാരും രാഷ്ട്രീയ, സാംസ്കാരിക നേതാക്കളും ചടങ്ങിൽ പങ്കെടുക്കും.

വികാരി ഫാ. സജി വലിയവീട്ടിൽ, കൈക്കാരന്മാരായ അജി ജോൺ, ആന്‍റണി മാത്യു, ജോർജ് പൂവത്തിങ്കൽ, സെന്‍റ് അൽഫോൻസ കമ്യൂണിറ്റി പ്രസിഡന്‍റ് ജോർജ് വർക്കി, സെക്രട്ടറി ആന്‍റണി പുളിക്കോട്, കൺവീനർമാരായ ജോസഫ് കുര്യൻ, ടോമി സെബാസ്റ്റ്യൻ, കരോൾസൺ തോമസ്, ബിജു മഞ്ചപള്ളി തുടങ്ങിയവർ നേതൃത്വം നൽകുന്ന കമ്മിറ്റി പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയാക്കി.

റിപ്പോർട്ട്: ജോളി കരുമത്തി