രാമായണ പാരായണവും പൂജയും
Thursday, July 18, 2019 10:24 PM IST
ന്യൂഡൽഹി : രാമായണ മാസാചരണത്തിന്‍റെ ഭാഗമായി ചില്ലാ അയ്യപ്പ പൂജ സമിതിയുടെ ആഭിമുഖ്യത്തിൽ ഇന്നലെ രാവിലെ 7.30-നു 26-ബി, ന്യൂ ഡിഡിഎ. ഫ്ലാറ്റ്സിൽ രാമായണ പാരായണത്തിനു തുടക്കം കുറിച്ചു.

വൈകുന്നേരം പൂജാ പാർക്കിലൊരുക്കിയ അയ്യപ്പ പൂജയിൽ സേതുരാമൻ സ്വാമി കാർമികനായിരുന്നു.സന്തോഷ് കുമാർ, ചിത്ര വേണുധരൻ, ശാന്തകുമാർ അനീഷ്, ആർ.കെ. പിള്ള എന്നിവരുടെ ഭജനക്കു ശേഷം അന്നദാനവും നടന്നു.

റിപ്പോർട്ട്:പി.എൻ. ഷാജി