ദേവാലയ ശിലാസ്ഥാപനം ജൂലൈ 28 ന്
Saturday, July 20, 2019 8:40 PM IST
ന്യൂഡൽഹി: ഗുരുഗ്രാമിൽ മലങ്കര ഓർത്തഡോക്സ്‌ സഭക്ക് ഒരു ദേവാലയം കൂടി വരുന്നു. ഗുരുഗ്രാം മാർ ഗ്രിഗോറിയോസ് ഇടവകയുടെ പുതിയ ദേവാലയത്തിന്‍റെ ശിലാസ്ഥാപനം ജൂലൈ 28ന് (ഞായർ) രാവിലെ 11 ന് ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതിയൻ കാതോലിക്ക ബാവ നിർവഹിക്കും. ഡോ യൂഹാനോൻ മാർ ദിമെത്രിയോസ്, ഡോ. ജോസഫ് മാർ ദിവന്നാസിയോസ്, ഡോ. യൂഹാനോൻ മാർ ദിയസ്കോറോസ് എന്നിവർ സഹ കാർമികത്വം വഹിക്കും.

ഹരിയാന അർബൻ ഡെവലപ്മെന്‍റ് അഥോറിറ്റി അനുവദിച്ച സെക്ടർ 52ലെ സ്ഥലത്താണ് പുതിയ ദേവാലയം ഉയരുന്നത്. ക്രമീകരണങ്ങൾക്ക് വികാരി ഫാ. ഫിലിപ്പ് എം. സാമുവേൽ, ട്രസ്റ്റി രാജു വി. എബ്രഹാം, സെക്രട്ടറി ബാബു ഫിലിപ്പ് എന്നിവർ നേതൃത്വം നൽകും.

റിപ്പോർട്ട്: ജോജി വഴുവാടി