എസൻസ് അയർലൻഡ് വാർഷിക യോഗവും സെമിനാറും സെപ്റ്റംബർ ഒന്നിന്
Saturday, July 20, 2019 9:45 PM IST
ഡബ്ലിൻ: ശാസ്ത്ര അഭിരുചിയും സ്വതന്ത്രചിന്തയും വളർത്തുന്നതിന് ലക്ഷ്യമിട്ട് അയർലൻഡിൽ പ്രവർത്തിക്കുന്ന എസൻസ് അയർലൻഡിന്‍റെ വാർഷിക പൊതുയോഗം സെപ്റ്റംബർ ഒന്നിന് തലയിലുള്ള സൈന്റോളജി ഓഡിറ്റോറിയത്തിൽ ചേരുമെന്ന് ഭാരവാഹികൾ അറിയിച്ചു.

വൈകുന്നേരം 5 ന് ആരംഭിക്കുന്ന സെമിനാറിൽ സെബി സെബാസ്റ്റ്യൻ 'ജീവിതത്തിൽ മത നേതാക്കളുടെയും മത ഗ്രന്ഥങ്ങളുടെയും സ്വാധീനം' എന്ന വിഷയത്തിലും, ബിനു ഡാനിയേൽ 'മരണമെത്തുന്ന നേരത്ത്' എന്ന വിഷയത്തിലും, ടോമി സെബാസ്റ്റ്യൻ 'മിത്തോളജിയും ചരിത്രവും' എന്ന വിഷയത്തിലും സംസാരിക്കും.

തുടർന്നു നടത്തുന്ന പൊതു ചർച്ചയിൽ എസൻസ് അടുത്ത വർഷം ഏതെല്ലാം മേഖലകളിൽ പ്രവർത്തനം നടത്തണം എന്നതിനെക്കുറിച്ച് വിശദമായ ചർച്ച നടത്തും. യോഗത്തിൽ പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടക്കും.