ന​മ്മ മെ​ട്രോ​യ്ക്ക് ന​ഷ്ടം 50 ല​ക്ഷം; ന​ഷ്ട​പ്പെ​ട്ട​ത് 2.3 ല​ക്ഷം ടോ​ക്ക​ണു​ക​ൾ
Monday, July 22, 2019 9:56 PM IST
ബം​ഗ​ളൂ​രു: ന​മ്മ മെ​ട്രോ​യി​ൽ നി​ന്നു ന​ഷ്ട​പ്പെ​ടു​ന്ന ടോ​ക്ക​ണു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്നു. 2011 ഒ​ക്ടോ​ബ​ർ മു​ത​ൽ 2019 ഏ​പ്രി​ൽ വ​രെ 2,33,207 ടോ​ക്ക​ണു​ക​ളാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. 201819 വ​ർ​ഷം മാ​ത്രം 58,142 ടോ​ക്ക​ണു​ക​ൾ ന​ഷ്ട​പ്പെ​ട്ട​താ​യാ​ണ് ക​ണ​ക്ക്. ഇ​തു​വ​രെ 50 ല​ക്ഷം രൂ​പ​യു​ടെ ടോ​ക്ക​ണു​ക​ളാ​ണ് ബി​എം​ആ​ർ​സി​എ​ലി​നു ന​ഷ്ട​മാ​യ​ത്.

യാ​ത്ര​ക്കി​ടെ ടോ​ക്ക​ണു​ക​ൾ ന​ഷ്ട​പ്പെ​ടു​ന്ന സം​ഭ​വ​ങ്ങ​ൾ പ​തി​വാ​ണ്. പ​ല യാ​ത്രി​ക​രും ടോ​ക്ക​ണ്‍ തി​രി​ച്ചു​ന​ൽ​കാ​തെ പു​റ​ത്തു​ക​ട​ക്കാ​റു​മു​ണ്ട്. ഇ​തെ​ല്ലാം ന​ഷ്ട​ത്തി​ന് കാ​ര​ണ​മാ​ണ്. ദി​വ​സേ​ന നാ​ലു​ല​ക്ഷ​ത്തോ​ളം യാ​ത്രി​ക​രാ​ണ് ന​മ്മ മെ​ട്രോ ഉ​പ​യോ​ഗി​ക്കു​ന്ന​ത്.